Latest News
Loading...

ചേന്നാട് മാളിക റോഡ് അപകടാവസ്ഥയില്‍

ചേന്നാട് നിന്നും മാളികയിലേയ്ക്കുള്ള റോഡില്‍ സംരക്ഷണഭിത്തി തകര്‍ന്ന് റോഡ് അപകടാവസ്ഥയിലായി. തൈനിയ്ക്ക് സമീപം വളവിലാണ് ഉയരമേറിയ കെട്ട് തകര്‍ന്നത്. 

.പൂഞ്ഞാര്‍ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍പെടുന്ന പ്രദേശമാണിത്. ടിപ്പറടക്കം വലിയ വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ വ്യാഴാഴ്ചയാണ് കെട്ട് തകര്‍ന്നത്. 

റോഡിന്റെ കാല്‍ഭാഗത്തോളം വിണ്ടുകീറിയ നിലയിലാണ്. ഗ്രാമപഞ്ചായത്ത് അംഗം ഓള്‍വിന്‍തോമസ് അറിയിച്ചതിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെത്തി സന്ദര്‍ശനം നടത്തി. 

.ഇപ്പോള്‍ ഒരുവശത്തുകൂടിയുള്ള ഗതാഗതമാണ് അനുവദിച്ചിരിക്കുന്നത്. ഭാരം കയറ്റിയ വലിയ വാഹനങ്ങളുടെ സഞ്ചാരം നിയന്ത്രിച്ചതായി പിഡബ്ല്യുഡി അധികൃതര്‍ പറഞ്ഞു.

Post a Comment

0 Comments