Latest News
Loading...

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളില്‍ ഒന്ന് കാണാതായി.

ഏറ്റുമാനൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളില്‍ ഒന്ന് കാണാതായി. സ്വര്‍ണംകെട്ടിയ രുദ്രാക്ഷമാലയാണ് കാണാതായത്. പുതിയ മേല്‍ശാന്തി ചുമതലയേറ്റപ്പോള്‍ നടത്തിയ പരിശോധനയിലാണ് മാല നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അന്വേഷണം തുടങ്ങി.


.ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തി കഴിഞ്ഞമാസമാണ് ചുമതലയേറ്റത്. തിരുവാഭരണം ഉള്‍പ്പെടെ പൂജാകാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളുടെയും കണക്കെടുക്കണമെന്ന് ചുമതലയേറ്റതിന് പിന്നാലെ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലായിരുന്നു മാല കാണാതായി കണ്ടെത്തിയത്. ദേവസ്വം അസിസ്റ്റന്‍ഡ് കമ്മിഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാല കണ്ടെത്താനായില്ല. 

ഏറ്റുമാനൂരപ്പന്റെ വിഗ്രഹത്തില്‍ സ്ഥിരമായി ചാര്‍ത്തിയിരുന്നതാണ് കാണാതായ രുദ്രാക്ഷമാല. വലിയ രുദ്രാക്ഷമണികളില്‍ സ്വര്‍ണംകെട്ടിച്ച മാല രണ്ട് മടക്കുകളാക്കിയാണ് ചാര്‍ത്തിയിരുന്നത്. ക്ഷേത്രത്തിലെ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് മാനേജറാണ് മാല വഴിപാടായി നല്‍കിയത്. 

.ദേവസ്വം വിജിലന്‍സ് സംഭവത്തില്‍ പ്രാഥമിക പരിശോധന നടത്തി. തിരുവാഭരണ കമ്മീഷണര്‍ എസ് അജിത്കുമാറിനാണ് അന്വേഷണത്തിന്റെ ചുമതല. ഉടന്‍തന്നെ ക്ഷേത്രത്തില്‍ ഇത് സംബന്ധിച്ച് പരിശോധന നടക്കും.




Post a Comment

0 Comments