Latest News
Loading...

ചതിച്ചാശാനേ... കള്ളില്‍ കഞ്ചാവ് സംയുക്തം

കള്ളില് കഞ്ചാവ് സംയുക്തം ചേര്ത്ത് വില്പന നടത്തിയതായി കണ്ടെത്തിയതിനെത്തുടര്ന്ന് തൊടുപുഴ റേഞ്ചിന് കീഴിലെ 25 ഷാപ്പുകള്‌ക്കെതിരെ ജാമ്യമില്ലാ കേസ്. ഷാപ്പ് ലൈസന്‌സി, വിതരണക്കാരന് എന്നിവര്‍ക്കെതിരെയാണ് എക്‌സൈസ് കേസെടുത്തത്. 


.കഴിഞ്ഞവര്ഷം ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഷാപ്പുകളില്‍ നിന്ന് ശേഖരിച്ച സാമ്ബിളിലാണ് കഞ്ചാവിന്റെ ഘടകമായ കന്നാബിനോയ്ഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. എറണാകുളത്ത് നടത്തിയ പരിശോധനയുടെ ഫലം ബുധനാഴ്ചയാണ് പുറത്തുവന്നത്. ബന്ധപ്പെട്ട ഷാപ്പുകളുടെ ലൈസന്‍സ് അന്വേഷണവിധേയമായി സസ്‌പെന്ഡ് ചെയ്യുമെന്നും എക്‌സൈസ് അധികൃതർ അറിയിച്ചു. 


.കഞ്ചാവിന് ലഹരിയുണ്ടാക്കുന്ന സംയുക്തങ്ങളാണ് കന്നാബിനോയ്ഡുള്‍. കന്നാബിഡിയോള്‍ എന്നും അറിയപ്പെടും. കഞ്ചാവ് ഇലയുടെ നീരോ കിഴിയോ ഹഷീഷ് ഓയിലോ വഴിയാണ് ഇവ കള്ളില് ചേര്ക്കുക.
പാലക്കാടുനിന്ന് വില്പനക്കെത്തിച്ച കള്ളിലാണ് കഞ്ചാവിന്റെ ഘടകം കണ്ടെത്തിയത്. കോതമംഗലത്തെ 21 ഷാപ്പില്‌നിന്നുള്ള സാമ്ബിളിലും ഇത് സ്ഥിരീകരിച്ചു. 

അന്വേഷണം പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളില് അറസ്റ്റ് ഉണ്ടാകുമെന്നും ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമീഷണര് വി.എ. സലീം പറഞ്ഞു.



Post a Comment

0 Comments