Latest News
Loading...

മുങ്ങിമരിച്ച നാവികസേനാ ഉദ്യോഗസ്ഥന്റെ മൃതദേഹം കൈമാറി


ഈരാറ്റുപേട്ട : മാര്‍മല അരുവിയില്‍ മുങ്ങിമരിച്ച  ലഫ്റ്റനന്‍റ് അഭിഷേക് കുമാറിന്‍റെ മൃതദേഹം നാവികസേനാ ഉദ്യോഗസ്ഥർക്ക്  കൈമാറി.  കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീയുടെ സാന്നിധ്യത്തിലാണ് നാവികസേനാ ഉദ്യോഗസ്ഥര്‍  മൃതദേഹം ഏറ്റുവാങ്ങിയത് . 



.തീക്കോയ്‌ ഗ്രാമ പഞ്ചായത്ത്‌ അംഗം രതീഷ് പി എസ്, ഈരാറ്റുപേട്ട എസ് ഐ അനുരാഗ് എം എച് എന്നിവരും ഒപ്പമുണ്ടായിരുന്നു. മൃതദേഹം കൊച്ചി നാവികസേന ആസ്ഥാനത് പൊതുദർശനത്തിന് ശേഷം ചൊവ്വാഴ്ച രാവിലെ വിമാന മാർഗം ഉത്തർ പ്രദേശിലെ വീട്ടിലെത്തിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.


Post a Comment

0 Comments