Latest News
Loading...

മാർമല അരുവിയിൽ മുന്നറിയിപ്പ് ബോർഡുകൾ പുനഃസ്ഥാപിച്ചു

തീക്കോയി ഗ്രാമപഞ്ചായത്തിലെ പ്രകൃതിരമണീയമായ മാർമല അരുവി സന്ദർശിക്കുവാൻ എത്തുന്ന ടൂറിസ്റ്റുകൾ അപകടത്തിൽപ്പെടാതെ  ഗ്രാമപഞ്ചായത്ത് മുന്നറിയിപ്പ് ബോർഡുകൾ പുനഃസ്ഥാപിച്ചു. 
.ദിവസേന നൂറുകണക്കിന് ആളുകളാണ് അരുവി സന്ദർശനത്തിന് എത്തുന്നത്. തീക്കോയി ടൗണിൽ നിന്നും ഏറ്റവും കുറഞ്ഞ ദൂരത്താൽ മംഗളഗിരി - മാർമല റോഡിൽകൂടി അരുവിയിൽ എത്താം. മംഗളഗിരി - മാർമല അരുവി റോഡ് പി എം ജി എസ് വൈ പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ചതോടെയാണ് മാർമല അരുവി ടൂറിസ്റ്റുകളുടെ ശ്രദ്ധ നേടാനായത്. 

.അരുവി സന്ദർശിക്കുവാൻ എത്തുന്ന ടൂറിസ്റ്റുകൾക്ക് അടിസ്ഥാനസൗകര്യങ്ങളുടെ ക്രമീകരണങ്ങൾ ഏർപ്പെടുത്തുവാൻ തീക്കോയി ഗ്രാമപഞ്ചായത്തും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് പ്രോജക്ടുകൾക്ക് രൂപം നൽകും. ടൂറിസ്റ്റുകൾക്ക് വേണ്ടി ടേക്ക് എ ബ്രേക്ക് നിർമ്മിക്കുമെന്നും മാർമല അരുവി റോഡിൽ കുടുംബശ്രീ യൂണിറ്റുകളുടെ ഉല്പന്ന വിപണന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു


Post a Comment

0 Comments