Latest News
Loading...

മഴ മാപിനി കൈമാറി


ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, മീനച്ചില്‍ നദി സംരക്ഷണ സമിതി നടപ്പാക്കുന്ന, മീനച്ചില്‍ റിവര്‍ - റെയിന്‍ മോണിറ്ററിങ്, പദ്ധതിയില്‍ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് സ്ഥാപിക്കുന്ന മഴ മാപിനി കളുടെ പൂഞ്ഞാര്‍ ടൌണ്‍ വാര്‍ഡ് തല ഉദ്ഘാടനം സന്നദ്ധ പ്രവര്‍ത്തകനായ ജോയി കല്ലാറ്റിന് മഴ മാപിനി നല്‍കി വാര്‍ഡ് മെമ്പര്‍ റോജി തോമസ് മുതിരെന്തിക്കല്‍ നിര്‍വഹിച്ചു. പൊതു പ്രവര്‍ത്തകരായ ടോമി പുളിച്ചമാക്കല്‍, പാപ്പച്ചന്‍ മാളിയക്കേല്‍, ജോണി ചിറക്കല്‍, മാമ്മച്ചന്‍ തൊട്ടുങ്കല്‍, ജോജോ കല്ലറ്റ് എന്നിവര്‍ സംബന്ധിച്ചു.

.

.


Post a Comment

0 Comments