തലനാട് : SSLC,+2, പരീക്ഷയിൽ ഫുൾ A+ നേടിയ തലനാട് പഞ്ചായത്തിലെ വിദ്യാർത്ഥികളെ കെ എം മാണി ഫൌണ്ടേഷൻ ചെയർമാൻ ജോസ് കെ മാണി ട്രോഫി യും, മെഡലും, പ്രശസ്തി പത്രവും നൽകി ആദരിച്ചു.
.മലയോര മേഖല കുടിയായ തലനാട്ടിൽ വളരെ പ്രയാസങ്ങൾ സഹിച്ചുകൊണ്ട് വലിയ വിജയം കരസ്ഥമാക്കിയ കുട്ടികളെ ജോസ് കെ മാണി പ്രത്യേകം അഭിനന്ദിച്ചു. പാലാ നിയോജക മണ്ഡലത്തിൽ തന്നെയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിജയം ഉണ്ടായി എന്നതും ഏറെ അഭിമാനർഹമാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
.തലനാട് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ എൽ ഡി എഫ് കൺവീനർ പി എസ് ബാബു അധ്യക്ഷത വഹിച്ചു.സി പി എം തലനാട് ലോക്കൽ സെക്രട്ടറി രാജേന്ദ്രപ്രസാദ് അനുമോദന യോഗം ഉദ്ഘാടനം ചെയ്തു.
. കേരള കോൺഗ്രസ്സ് എം തലനാട് മണ്ഡലം പ്രസിഡന്റ് സലിം യാക്കിരിയിൽ, പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ, വൈസ് പ്രസിഡന്റ് ഷോളി ഷാജി, മെമ്പർ വത്സമ്മ ഗോപിനാഥ്, യൂത്ത് ഫ്രണ്ട് എം മണ്ഡലം പ്രസിഡന്റ് ടോമിൻ നെല്ലുവേലിൽ, തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments