Latest News
Loading...

'പനയ്ക്കപ്പാലം' കടക്കാനൊരു 'പാലം' വേണം !



ഈരാറ്റുപേട്ട പാലാ റോഡില്‍ പനയ്ക്കാപ്പാലം ടൗണ്‍ വാഹനയാത്രക്കാരുടെ നടുവൊടിക്കുന്നു. കാലങ്ങളായി തകര്‍ന്നുകിടക്കുന്ന ടൗണ്‍ ഭാഗം മഴകൂടി പെയ്തതോടെ കൂടുതല്‍ കുളമായി. കേവലം 50 മീറ്റര്‍ ഭാഗമാണ് കുഴികള്‍ നിറഞ്ഞ് ചെളിവെള്ളം തെറിപ്പിക്കുന്ന അവസ്ഥയിലായത്. 


.റോഡിലെ കുഴികളുടെ ചിത്രം സഹിതം വാര്‍ത്തയായതോടെ താല്‍ക്കാലികമായി കുഴി അടച്ചിരുന്നു. റെഡിമിക്‌സ് ടാര്‍ ഉപയോഗിച്ച് നടത്തിയ ടാറിംഗിന് ദിവസങ്ങളുടെ ആയുസ് മാത്രമാണുണ്ടായിരുന്നത്. അടച്ചതില്‍ കൂടുതല്‍ കുഴികള്‍ രൂപപ്പെടുകയും ചെയ്തു. 

.ഇരുവശത്തുനിന്നും വേഗത്തിലെത്തുന്ന വാഹനങ്ങള്‍ കുഴിയില്‍ചാടി യാത്രക്കാരുടെ നടുവൊടിയുന്നതും വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുന്നതും സ്ഥിരം സംഭവമായിരിക്കുകയാണ്. പാലാ മുതല്‍ ഈരാറ്റുപേട്ട മുട്ടം ജംഗ്ഷന്‍ വരെ റീടാറിംഗിന് തുക അനുവദിച്ചതായി പാലാ എംഎല്‍എ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനുള്ള നടപടികള്‍ വൈകുന്ന സാഹചര്യത്തില്‍ താല്‍ക്കാലികമായെങ്കിലും കുഴി അടയ്ക്കാന്‍ അദികാരികള്‍ തയാറാകണമെന്നാണ് ആവശ്യമുയരുന്നത്. 


Post a Comment

0 Comments