Latest News
Loading...

നിളക്ക് തണലേകി ഡിവൈഎഫ്ഐ; വീടിന്റെ താക്കോൽ കൈമാറി.



പൂഞ്ഞാർ : രോഗികളായ മുത്തശ്ശനും മുത്തശ്ശിക്കും സുരക്ഷിതമായ വീട്ടിൽ താമസിക്കുവാനുള്ള കാരണമായതിന്റെ സന്തോഷത്തിലാണ് നിള രാവിലെ സിപിഐ എമിന്റെ  ലോക്കൽ കമ്മിറ്റി ഓഫിസയാ ഇഎംഎസ്   ഭവനിലെത്തിയത്. വേദിയിൽ പ്രസംഗിച്ചവരെല്ലാം തന്റെ പേര്‌ പറയുന്നത് കേട്ടത്തിനൊപ്പം വീടിന്റെ താക്കോൽ മന്ത്രി വിഎൻ വാസവന്റെ കൈയിൽ നിന്നും ഏറ്റുവാങ്ങിയത്തോടെ നിളയുടെ മുഖത്ത് ചിരി കൂടുതൽ തെളിഞ്ഞു . വിഷു കൈനീട്ടമായി ലഭിച്ച   ചെറിയ തുക മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് നൽകിയപ്പോൾ നിള ഓർത്തിരുന്നില്ല ജീവിതത്തിൽ ഏറ്റവും മനോഹരമായ ഭവനം തന്റെ വീട്ടുകാർക്ക് തിരികെ കൈനീട്ടമായി ലഭിക്കുമെന്ന്.

.കഴിഞ്ഞ വിഷുദിനത്തിൽ കൈനീട്ടമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ് നിധിയിലേക്ക് നൽകി പ്രശംസ ഏറ്റുവാങ്ങിയ ആറു വയസുകാരി നിള വിനോദിന്റെ മൂത്തച്ചൻ വേണുഗോപാലിനും മുത്തശ്ശി അമ്മിണിക്കുമാണ് ഡിവൈഎഫ്ഐയുടെ പൂഞ്ഞാർ മേഖല കമ്മിറ്റി സ്നേഹഭവൻ നിർമ്മിച്ചു നൽകിയത്.

.ലോക്കൽ കമ്മിറ്റി ഓഫിസായ ഇഎംഎസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ കേരള സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വിഎൻ വാസവൻ വീടിന്റെ താക്കോൽ കൈമാറി. പഞ്ചായത്തിൽ വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയ് ജോർജ്, രമ മോഹൻ, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസ് എന്നിവർ ചേർന്ന്  നിർവഹിച്ചു . യോഗത്തിൽ മേഖല കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഉൾപെടുത്തിയ സുപ്ലിമെന്റ് യുവധ ഡിവൈഎഫ് ഐ ജില്ലാ സെക്രട്ടറി സജേഷ് ശശി പ്രകാശനം ചെയ്തു.

യോഗത്തിൽ ഏരിയ കമ്മിറ്റി അംഗം വിഎൻ ശശിധരൻ, ലോക്കൽ സെക്രട്ടറി പികെ ഷിബുകുമാർ, ഡിവൈഎഫ് ഐ ജില്ലാ പ്രസിഡന്റ്‌ കെആർ അജയ്, ബ്ലോക്ക് പ്രസിഡന്റ്‌ മിഥുൻ ബാബു,സെക്രട്ടറി പിബി ഫൈസൽ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീതാ നോബിൾ, ദ്രോണാചാര്യ കെപി തോമസ് മാഷ് എന്നിവർ സംസാരിച്ചു.

യോഗത്തിന് മേഖല പ്രസിഡന്റ് അഖിലേഷ് ആർ നാഥ്‌ അധ്യക്ഷനായി. നിർമാണ കമ്മിറ്റി ചെയർമാൻ രമേഷ് ബി വെട്ടിമറ്റം  സ്വാഗതവും,സെക്രട്ടറി സാം മാത്യു നന്ദിയും പറഞ്ഞു.

Post a Comment

0 Comments