Latest News
Loading...

ഈരാറ്റുപേട്ട നഗരസഭയില്‍ വീണ്ടും അവിശ്വാസക്കാലം


ഈരാറ്റുപേട്ട നഗരസഭയില്‍ അവിശ്വാസ പ്രമേയ അവതരണത്തിന് നീക്കം നടക്കുന്നതായി സൂചന. ഇടത് പക്ഷമാണ് നീക്കം നടത്തുന്നത്. യുഡിഎഫിലെ സുഹ്‌റാ അബ്ദുള്‍ ഖാദര്‍ ആണ് ചെയ്യര്‍ പേഴ്‌സണ്‍. 28 അംഗ നഗരസഭയില്‍ 9 അംഗങ്ങള്‍ മാത്രമാണ് എല്‍ഡിഎഫിന് ഉള്ളത്. കോണ്‍ഗ്രസ് അംഗമുള്‍പെടെ 10 പേര്‍ പ്രമേയത്തില്‍ ഒപ്പിട്ടിട്ടുണ്ടെന്നും സൂചനകളുണ്ട്. എല്‍ഡിഎഫും എസ്ഡിപിഐയും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയതായും പ്രചരണമുണ്ട്. ഇക്കാര്യങ്ങളില്‍ ഔദ്യോഗിക പ്രതികരണം ഇടത് പക്ഷം നടത്തിയിട്ടില്ല.

.കഴിഞ തവണ  അവിശ്വാസ പ്രമേയ അവതരണത്തിന്  പേര് കേട്ട ഈരാറ്റുപേട്ട നഗരസഭയില്‍ വീണ്ടും അവിശ്വാസപ്രമേയ അവതരണത്തിന് കളമൊരുങ്ങുന്നതായി സൂചനകള്‍. ഇത്തവണ യുഡിഎഫിനെതിരെ ഇടത് പക്ഷമാണ് അവിശ്വാസനീക്കം നടത്തുന്നത്.  പുതിയ ഭരണസമിതി അധികാരത്തില്‍ വന്നതിന് ശേഷം നഗരസഭയില്‍ ഭരണസ്തംഭനമാണെന്നാണ് ഇടത് പക്ഷത്തിന്റെ ആരോപണം. 

.വികസനപ്രവര്‍ത്തനങ്ങള്‍ മന്ദിഭവിക്കുകയും ഭരണ സമിതി അംഗങ്ങള്‍ തന്നിഷ്ട പ്രകാരം കാര്യങ്ങള്‍ നടത്തുകയാണെന്നും ചൂണ്ടികാട്ടി ഇടത് പക്ഷം കഴിഞ്ഞ ദിവസം നഗരസഭ ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ നടത്തിയിരുന്നു 28 അംഗ മുനിസിപ്പല്‍ കമ്മിറ്റിയില്‍ LDFന് 9 അംഗങ്ങള്‍ മാത്രമാണ് ഉള്ളത്. UDFന്ന് 14 അംഗങ്ങളും. SDPI ക്ക് 5 അംഗങ്ങളും നഗരസഭയിലുണ്ട്. 15 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമെ അവിശ്വാസ പ്രമേയം പാസാവുകയുള്ളു. SDPI യുടെ പിന്തുണ വാങ്ങുന്നത് ഇടത് നയത്തിന് വിരുദ്ധവുമാണ്. 

ഇടത് മുന്നണിയുടെ അവിശ്വാസ പ്രമേയ നീക്കങ്ങളെ പിന്തുണച്ചും, വിമര്‍ശിച്ചും സമുഹ മാധ്യമങ്ങളിലൂടെ പലരും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. അവിശ്വാസ പ്രമേയ അവതരണം സബന്ധിച്ച് ഇടത് മുന്നണി ഔദ്യോഗിക  പ്രതികരണം ഇതേ വരെ നടത്തിയിട്ടില്ല. 2015-20 കാലഘട്ടത്തില്‍ 5 ഓളം അവിശ്വാസ പ്രമേയങ്ങളാണ് നഗരസഭയില്‍ നടന്നത്.

Post a Comment

0 Comments