Latest News
Loading...

ഡ്രൈവറുടെ തസ്തികയില്‍ താല്‍ക്കാലിക നിയമനം

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് നിയന്ത്രണത്തിലുള്ള ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് ഒഴിവുള്ള ഒരു ഡ്രൈവറുടെ തസ്തികയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നതിന് കഴിഞ്ഞ അപേക്ഷ പ്രകാരം മതിയായ അപേക്ഷകരെ ലഭിക്കാതിരുന്ന സാഹചര്യത്തില്‍ വീണ്ടും അപേക്ഷ ക്ഷണിക്കുന്നു.  സ്ഥിരം ഡ്രൈവര്‍ ജോലിയില്‍ പ്രവേശിക്കുന്നതുവരെ മാത്രമാണ് നിയമനം നല്‍കുന്നത്. 40 വയസ്സില്‍ താഴെയുള്ള ഹെവി ഡ്രൈവിംഗ് ലൈസന്‍സും, ബാഡ്ജും നേടി മൂന്ന് വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷകര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നിന്നാകുന്നത് അഭികാമ്യം.


.അപേക്ഷകള്‍ ഓണ്‍ലൈനായി bdoetpa@gmail.com എന്ന മെയിലിലേയ്ക്ക് 03.08.20201 ചൊവ്വാഴ്ച വൈകുന്നേരം 05 മണിയ്ക്ക് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്. സ്പോട്ട് ഇന്‍റര്‍വ്യൂ 04.08.2021 ബുധനാഴ്ച രാവിലെ 11 മണിയ്ക്ക് ബ്ലോക്ക് പഞ്ചായത്തില്‍ വച്ച് നടത്തുന്നതാണ്. നേരത്തെ അപേക്ഷ സമര്‍പ്പിച്ച മതിയായ യോഗ്യതയുള്ള അപേക്ഷകര്‍ ഇന്‍റര്‍വ്യൂവിന് ഹാജരായാല്‍ മാത്രം മതിയാകും.  

.ഇന്‍റര്‍വ്യൂ നടപടികള്‍ മുന്നറിയിപ്പില്ലാതെ നിര്‍ത്തി വയ്ക്കുന്നതിനും വിജ്ഞാപനം റദ്ദാക്കുന്നതിനുമുള്ള അധികാരം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയില്‍ നിക്ഷിപ്തമാണ്. ഇന്‍റര്‍വ്യൂവിന് ഹാജരാകുന്നവര്‍ നിര്‍ബന്ധമായും Covid 19 പ്രോട്ടോകോള്‍ പാലിക്കേണ്ടതാണ്.


Post a Comment

0 Comments