Latest News
Loading...

കടനാട് സർവ്വീസ് സഹകരണ ബാങ്കിൽ നടത്തിയ തട്ടിപ്പ് പുറത്തുകൊണ്ട് വരണം - അഡ്വ. നോബിൾ മാത്യു



സിപിഎം മുൻ ലോക്കൽ സെക്രട്ടറിയുടെയും ബാങ്ക് മെമ്പർമാരുടെയും നേതൃത്വത്തിൽ  കടനാട് സർവ്വീസ് സഹകരണ ബാങ്കിൽ നടത്തിയിരിക്കുന്ന വൻ തട്ടിപ്പ് നിക്ഷേപകരോടുള്ള  വഞ്ചനയാണെന്ന് ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ.നോബിൾ മാത്യു. കൊടുമ്പിടിയിൽ ചേർന്ന ബിജെപി പഞ്ചായത്ത് ഭാരവാഹിയോഗവും ബൂത്ത് കമ്മിറ്റിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളുമായി ബിജെപി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. ബൂത്ത്‌ പ്രസിഡന്റ് ശ്രീ പ്രസാദ് കരിവയൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി പാലാ നിയോജക  മണ്ഡലം പ്രസിഡന്റ്  രൺജിത്ത് ജി. മീനാഭവൻ മുഖ്യപ്രഭാഷണം നടത്തി.


.കോവിഡ് കാലഘട്ടത്തിൽ കൊടുമ്പിടി വാർഡിൽ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തി വരുന്ന സേവന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ   അദ്ദേഹം പറഞ്ഞു. സ്വന്തക്കാർക്കും കുടുംബാംഗങ്ങൾക്കും മാത്രമായി നിയമനങ്ങൾ നടത്തുന്നത് വഴി കടനാട്‌ സർവ്വീസ് സഹകരണബാങ്ക്  സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് ആയി പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ സംഘം രജിസ്‌ട്രാറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ട് ആഴ്ച കൊണ്ട് നാല് കോടിയിൽ അധികം രൂപ നിക്ഷേപകർ  പിൻവലിച്ചത് ബാങ്ക് ഭരണസമിതിയുടെ അറിവോടെയാണെന്നും ഇഷ്ടക്കാരുടെയും പാർട്ടി പ്രവർത്തകരുടെയും നിക്ഷേപം സംരക്ഷിക്കാൻ നടത്തിയ ഗൂഡ നീക്കമാണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നഷ്ടം നികത്താൻ സാധിക്കാത്ത വിധം തകർച്ചയിൽ എത്തി നിൽക്കുന്ന ബാങ്കിനെയും ആയിരക്കണക്കിന് നിക്ഷേപകരുടെയും ഉപഭോക്താക്കളുടെയും  സമ്പാദ്യം സംരക്ഷിക്കണമെന്ന് യോഗത്തിൽ സംസാരിച്ച  ബിജെപി കടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ നന്ദകുമാർ പാലക്കുഴ ആവശ്യപ്പെട്ടു. ന്യൂനപക്ഷ പക്ഷമോർച്ച ദേശീയ നിർവാഹ സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ സുമിത് ജോർജിനെ പഞ്ചായത്ത് ജനറൽ സെക്രട്ടറി ശ്രീ സാം കുമാറിന്റെ നേതൃത്വത്തിൽ ആദരിച്ചു.

.യുവമോർച്ച നിയോജക മണ്ഡലം ഉപാധ്യക്ഷൻ ശ്രീ സുധീഷ് നെല്ലിക്കൻ ഒബിസി മോർച്ച പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുന്ദർ പുലിതൂക്കിൽ , പഞ്ചായത്ത് സെക്രട്ടറി ബിജു കൊല്ലപ്പള്ളി എസ് ടി മോർച്ച പഞ്ചായത്ത് പ്രസിഡന്റ്  സാജൻ കടനാട് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments