Latest News
Loading...

ജെയിംസ് ചാക്കോ ജീരകത്തിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും പി. ജെ ജോസഫ്‌

ഇളങ്ങുളം : ബുധനാഴ്ച നടക്കുന്ന ഇളങ്ങുളം വാർഡ് ഉപതെരഞ്ഞെടുപ്പിൽ കേരളകോൺഗ്രസ്‌ സ്ഥാപക നേതാക്കളിലൊരാളായ ജെ എ. ചാക്കോ മുൻ എം. എൽ. എ യുടെ പുത്രൻ ജെയിംസ് ചാക്കോ ജീരത്തിൽ വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെടുമെന്ന് കേരളകോൺഗ്രസ്‌ ചെയർമാൻ പി. ജെ. ജോസഫ് അഭിപ്രായപെട്ടു. ഇളങ്ങുളത്ത് സണ്ണി എടക്കാട്ടിന്റെ വസതിയിൽ വെച്ച് നടന്ന യു . ഡി. എഫ് കുടുംബസംഗമം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 


.പി. റ്റി മാത്യു പോറ്റെടത്തിന്റെ അധ്യക്ഷതയിൽ കേരളകോൺഗ്രസ്‌ വൈസ് ചെയർമാൻ ഫ്രാൻസിസ് ജോർജ് എക്സ് എം. പി, കെ. പി സി. സി. വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കൻ എക്സ് എം. എൽ. എ, യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജോസ്മോൻ മുണ്ടക്കൽ, കേരള കോൺഗ്രസ് സംഥാന സെക്രട്ടറിമാരായ ജോയ്‌ക്കുട്ടി തോക്കനാട്ടു, പ്രസാദ് ഉരുളികുന്നം, ഡി. സി സി വൈസ് പ്രസിഡന്റ് ബിജു പുന്നാന്താനം നേതാക്കളായ സെബാസ്റ്റ്യൻ പാറക്കൻ അനസ് മുഹമ്മദ്‌, തോമസ് കുന്നപ്പള്ളി, വി. ഐ അബ്ദുൽ കരിം, അഡ്വ. ബൈജു ഇടപ്പാടിക്കാരോട്ടു, ജോഷി. കെ. ആന്റണി. മാത്യു നാരിതൂക്കിൽ, ജോസ് മറ്റമുണ്ടയിൽ ,റിച്ചു കൊപ്രാക്കളം, അഭിജിത്ത് ആർ എന്നിവർ സംസാരിച്ചു.

.