Latest News
Loading...

മേലുകാവിൽ ഓട്ടോ ഡ്രൈവർമാരുടെ സൂചന പണിമുടക്ക്

മേലുകാവ് ടൗണിലെ ഓട്ടോറിക്ഷാ സ്റ്റൻഡ് മാറ്റിയതിൽ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൻ സൂചന പണിമുടക്ക് നടത്തി. നിലവിൽ പാർക്ക് ചെയ്തിരുന്നതിന്റെ എതിർ വശത്താണിപ്പോൾ പാർക്കിംഗിന് അനുമതി. വ്യാപാരികൾ കോടതിയെ സമീപിച്ചതിനെ തുടർണ് പുതിയ നടപടി. സ്ഥിരംസ്റ്റൻഡ് അനുവദിച്ച് നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

മേല് കാവ് ടൗണിൽ പള്ളി കെട്ടിടത്തിന് സമീപമം പ്രധാന റോഡിലാണ് പതിറ്റാണ്ടുകളായി ഓട്ടോ റിക്ഷകൾ പാർക്ക് ചെയ്തിരുന്നത്. അൻപതോളം ഓട്ടോ റിക്ഷകളാണിവിടെ ഉള്ളത്. 

ഒരു വർഷം മുൻപ് വ്യാപാരികൾ പരാതി നൽകിയതിനെ തുടർന്ന് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൻ തൊഴിലാളിയൂണിയൻ പ്രതിനിധികൾ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്, വ്യാപാരി പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തുകയും 5 ഓട്ടോറിക്ഷ മാത്രം ഇവിടെ വ്യാപാര സ്ഥാപനങ്ങൾക്ക് ബുദ്ധിമുട്ടില്ലാഞ്ഞവിധം പാർക്കിംഗിന് അനുവദിച്ചിരുന്നുവെന്നാണ് തൊഴിലാളികൾ പറയുന്നത്.  ബാക്കി വാഹനങ്ങൾ SBI ക്ക് മുൻ വശവും പാർക്ക് ചെയ്യണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ കഴിഞ്ഞ ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ പൊലീസ്കാരെത്തി ഓട്ടോറിക്ഷകൾ മറ്റണമെന്നാവശ്യ പെടുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു. കോടതി വിധിയാണെന്ന് സൂചിപ്പിച്ച് ബോർഡ് വയ്ക്കുക കം ചെയ്തു. നിലവിലെ സ്റ്റഡിന്റെ എതി രവശത്ത് 3 ഓട്ടോ റിക്ഷകൾക്ക് പാർക്ക് ചെയ്യാൻ അനുമതി നൽകുകയും മറ്റുള്ളവ പഴയ പോലെ SBI യുടെ മുൻപിൽ പാർക്കിംഗ് തുടരണമെന്നും നിർദേശിച്ചു. ഇത് കൂടുൽ അപകടകരമാണെന്നാണ് ഓട്ടോറിക്ഷാ ക്കാർ പറയുന്നത്. 

.യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് തങ്ങളെ മാറ്റിയതെന്നാണ് തൊഴിലാളികൾ പറയുന്നത്. കോടതി ഉത്തരവിന്റെ പകർപ്പ് പോലും തന്നില്ലെന്നും പരാതിയുരുന്നു. സ്ഥിരമായി ഓട്ടോറിക്ഷകൾ പാർക് ചെയ്നതിനുള്ള സംവിധാനം ഏർപെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. നിലവിൽ ഊഴമനുസരിച്ചാണ് ഓട്ടോറിക്ഷകൾ സ്റ്റൻഡിലേക് കയറ്റുന്നത്. 

. രാവിലെ 10 മുതൽ 11 വരെയായിരുന്നു പണിമുടക്ക്. സംയുക്ത തൊഴിലാളി യൂണിയൻ ചെയ്യർമാൻ KP റെജി, ബിജു VR, രാജ് ജോസഫ്, സുനിൽ കുമാർ, ഷിബു ,ശിവദാസൻ തുടങ്ങിയർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി. തൊഴിലാളികളുടെ ന്യായമായ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമര പരിപാടികൾ ശക്തമാക്കാനാണ് തൊഴിലാളികളുടെ തീരുമാനം

Post a Comment

0 Comments