Latest News
Loading...

ബൈപ്പാസ് റോഡില്‍ അപകടത്തില്‍പെട്ടത് തിരുവനന്തപുരം സ്വദേശികൾ


പാലാ - കിഴതടിയൂര്‍ ബൈപാസില്‍ കാര്‍മല്‍ സ്‌കൂളിന് സമീപം കാര്‍ നിയന്ത്രണം വിട്ടു മറഞ്ഞു. 5 പേര്‍ അത്ഭുതകരമായി രക്ഷപെട്ടു. തിരുവനന്തപുരത്തു നിന്നും എറണാകുളം പോയി തിരികെ വന്നവരാണ് അപകടത്തില്‍ പെട്ടത്. 


.കാര്‍ മറിഞ്ഞത് സമീപത്തെ കിണറിന് മുകളിലേയ്ക്കാണ് പതിച്ചതെങ്കിലും പരിക്കേല്‍കാതെ രക്ഷപെട്ടു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഇവിടെ ഇട റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പെടുന്നനെ ബൈപ്പാസിലെക്ക് പ്രവേശിക്കുന്നതാണ് അപകട കാരണം.


ഇടറോഡില്‍ നിന്നും ബൈപ്പാസിലേക്കു വന്ന ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാന്‍ വണ്ടി വെട്ടിച്ച പോള്‍ നിയന്ത്രണം നഷ്ടപെടുകയായിരുന്നു.




Post a Comment

0 Comments