Latest News
Loading...

84 ദിവസം ഇടവേളയുടെ കാരണം വ്യക്തമാക്കണമെന്ന് ഹൈക്കോടതി


കൊവിഷീൽഡ് വാക്സീന്‍റെ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള ഇടവേള 84 ദിവസമായി നിശ്ചയിച്ചതിന്‍റെ കാരണം എന്തെന്ന് ഹൈക്കോടതി. ഇടവേള നിശ്ചയിച്ചത് ഫലപ്രാപ്തിയുടെ പേരിലാണോ അതോ വാക്സീൻ ലഭ്യതക്കുറവ് മൂലമാണോ എന്ന് വ്യക്തമാക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. 

.ആദ്യ ഡോസ് വാക്സിനെടുത്ത് നാൽപ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാൻ അനുമതി നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കിറ്റെക്സ് കമ്പനിയാണ് കോടതിയെ സമീപിച്ചത്. 
 തൊഴിലാളികൾക്ക് രണ്ടാം ഡോസ് വാക്സിൻ 84 ദിവസത്തിന് മുൻപ് കുത്തിവയ്പ്പിന് അനുമതി നിഷേധിച്ചത് ചോദ്യം ചെയ്തുള്ള ഹർ‍ജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ പരാമർശം. ഹർജി വ്യാഴാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും


.സ്വന്തം നിലയിൽ വാക്സീൻ വാങ്ങുന്നവർക്ക് രണ്ടാം ഡോസിന്‍റെ ഇടവേള കുറച്ചുകൂടെ എന്നതിൽ നിലപാട് അറിയിക്കാനും കോടതി കേന്ദ്ര സർക്കാറിന് നിർദ്ദേശം നൽകി. 

Post a Comment

0 Comments