Latest News
Loading...

അരുവിയിലെത്തിയത് 8 അംഗസംഘം

തീക്കോയി മാർമല അരുവിയിൽ അപകടത്തിൽ പെട്ടത് മഹാരാഷ്ട്ര സ്വദേശി അഭിഷേക് (28) . നേവി ഉദ്യോഗസ്ഥരായ 8 അംഗ സംഘമാണ് ഇന്ന് മാർമല അരുവിയിലെത്തിയത്. വെള്ളച്ചാട്ടം പതിക്കുന്ന കയത്തിൽ മുങ്ങിയ യുവാവിനെ ഇതുവരെയും പുറത്തെടുക്കാനായിട്ടില്ല.


.അപരിചിതർക്ക് അപകടം സമ്മാനിക്കുന്നതാണ് മാർമല അരുവിയിലെ കയം. തണുപ്പേറിയ കയത്തിൽ ചാ ടിയിൽ നീന്തൽ വശമുള്ളവർക്കുപോലും തിരികെ കയറുക പ്രയാസമേറിയ ഒന്നാണ്. കൂടുതൽ സമയം ത ണുപ്പിൽ തുടരുന്നത് ശരീരത്തിലെ മസിലുകൾ കോച്ചുന്നതിനും ഇത് മുങ്ങിപ്പോകുന്നതിനും കാരണമാകു കയാണ് ചെയ്യുന്നത്.


.മാർമല അരുവിയുടെ തൊട്ടടുത്ത് വരെ റോഡ് എത്തിയതോടെ കോവിഡ് ലോക്ഡൗൺ ദിവസങ്ങളിലും നിരവധി പേരാണ് ഇവിടേയ്ക്കെത്തുന്നത്.


Post a Comment

0 Comments