Latest News
Loading...

ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ പരിശോധന; 71 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

കോട്ടയം ജില്ലയിലെ 213 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ പിഴവുകള്‍ കണ്ടെത്തിയ 71 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഏഴു സ്ഥാപനങ്ങളില്‍നിന്നായി പിഴയിനത്തില്‍ 19000 രൂപ ഈടാക്കി.


.ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന കാഞ്ഞിരപ്പള്ളിയിലെ ബേക്കറി പൂട്ടിച്ചു. പരിശോധനയ്ക്കയച്ച 95 സാമ്പിളുകളില്‍ നിയമപ്രകാരമുള്ള ഗുണനിലവാരമില്ലാത്ത രണ്ടിനം ഭക്ഷ്യവസ്തുക്കള്‍ വിപണിയില്‍നിന്ന് പിന്‍വലിക്കുന്നതിന് വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തരം ഭക്ഷ്യവസ്തുക്കൾ വില്‍പ്പന നടത്തിയതിന് അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്തു. 

പരാതികള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് വെളിച്ചെണ്ണയുടെ നാലു സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. മത്സ്യത്തിൻ്റെ ഗുണ നിലവാരം ഉറപ്പാക്കുന്നതിനായി ഫിഷറീസ് വകുപ്പുമായി ചേർന്ന് 37 പരിശോധനകൾ നടത്തി. 24.5 കിലോ പഴകിയ മത്സ്യം നശിപ്പിച്ചു..



Post a Comment

0 Comments