Latest News
Loading...

മീനച്ചിൽ ഗ്രാമ പഞ്ചായത്ത് അനുവദിച്ച 26 മഴമാപിനികളുടെ കൈമാറ്റ ഉത്ഘാടനം

മീനച്ചിൽ നദീസംരക്ഷണ സമിതി നേതൃത്വം നൽകുന്ന മഴ - പുഴ നിരീക്ഷണ പ്രവർത്തനമായ എം.ആർ.ആർ.എം (Meenachil River - Rain Monitoring MRRM) നെ പിന്തുണച്ച് ദുരന്തനിവാരണ വിഭാഗത്തിൽ ഉൾപ്പെടുത്തി മീനച്ചിൽ ഗ്രാമ പഞ്ചായത്ത് അനുവദിച്ച 26 മഴമാപിനികളുടെ കൈമാറ്റ ഉത്ഘാടനം ഇന്ന് പഞ്ചായത്ത് പ്രസിഡന്റ്  ജോയി കുഴിപ്പാല നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി ഷേർളി ബേബി, സെക്രട്ടറി ശ്രീ.സുഷീൽ എം., ഗ്രാമ പഞ്ചായത്തംഗങ്ങൾ, MRRMനെ പ്രതിനിധികരിച്ച് ഫ്രാൻസിസ് മാത്യു എന്നിവർ നേതൃത്വം നൽകി. 


.മീനച്ചിലാർ കാവൽമാടം ഭരണങ്ങാനം മേഖല മഴമാപിനി നിരീക്ഷകരെ ഏകോപിപ്പിച്ച് വിവരങ്ങൾ ഗ്രാമപഞ്ചായത്തിന് കൈമാറും. വാർഡ് തോറും നീർത്തടങ്ങൾ കേന്ദ്രീകരിച്ച് വിന്യസിക്കുന്ന മഴമാപിനികൾ വാർഡ് തലസന്നദ്ധ പ്രവർത്തകരും സ്ഥാപനങ്ങളുമാണ് നിരീക്ഷിക്കുന്നത്. 

.ദിവസേനയുള്ള മഴ വിവരങ്ങൾ എം.ആർ.ആർ എം.നെറ്റ് വർക്കിന്റെ ഭാഗമായുള്ള വെബ് ആപ്പിൽ ശേഖരിക്കുകയാണ് ചെയ്യുന്നത്. മീനച്ചിൽ പഞ്ചായത്തിലെ വിന്യാസത്തോടെ നെറ്റ് വർക്കിന്റെ ഭാഗമായുള്ള മഴമാപിനികളുടെ എണ്ണം നൂറ്റിയമ്പതായി വർദ്ധിക്കും.


Post a Comment

0 Comments