Latest News
Loading...

മോഷണം പതിവാക്കിയ 22-കാരന്‍ മേലുകാവില്‍ പിടിയില്‍

മേലുകാവ് മേഖലയിലെ നീലൂരിലും പരിസര പ്രദേശങ്ങളിലും  ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തി വന്ന യുവാവിനെ മേലുകാവ് പോലീസ് അറസ്റ്റു ചെയ്തു. നീലൂര്‍ കുറ്റിപ്ലാക്കല്‍ അമല്‍ ജോര്‍ജുകുട്ടി (22) ആണ് പിടിയിലായത്.


അടുത്തിടെ നീലൂര്‍ പ്രദേശത്തെ ഒരു വീട്ടില്‍ നിന്നും ആരുമില്ലാത്ത സമയത്ത് റബര്‍ ഷീറ്റ്, ഒട്ടുപാല്‍, വാര്‍പ്പ് എന്നിവ മോഷണം പോയതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.
.വിശദമായ ചോദ്യം ചെയ്യലില്‍ നിരവധി പള്ളികളിലും സ്‌കൂളിലും അടക്കം നടന്ന പല മോഷണക്കേസുകളിലും പ്രതിയാണ് യുവാവെന്നു തെളിഞ്ഞിട്ടുണ്ട്.

എസ്എച്ച്ഒ ജോസ് കുര്യന്റെ നേതൃത്വത്തില്‍, എഎസ്‌ഐമാരായ ജയ്‌സണ്‍ അഗസ്റ്റിന്‍, സന്തോഷ് എന്‍എന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ വരുണ്‍, അഖിലേഷ്, വിപിന്‍രാജ്, നിസാം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കുടുക്കിയത്.

Post a Comment

0 Comments