Latest News
Loading...

20k ഒന്നുമല്ല; പ്രതിദിനകേസുകള്‍ നാല്‍പ്പതിനായിരം കടന്നേക്കും.

ഓണത്തോടനുബന്ധിച്ചുള്ള കൊവിഡ് വ്യാപനത്തോടെ വരും ദിവസങ്ങളില്‍ പ്രതിദിനകേസുകള്‍ നാല്‍പ്പതിനായിരം കടന്നേക്കുമെന്ന് ആരോഗ്യവിഗദ്ധര്‍. ഇളവുകള്‍ നല്‍കിയതിന്റെ ഭാഗമായുള്ള വ്യാപനം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍, ഓണത്തിന് മുന്‍പേ സംഭവിച്ചെന്നാണ് വിലയിരുത്തല്‍. അവധി കഴിഞ്ഞ് പരിശോധന കൂട്ടുന്നതോടെയാണ് ചിത്രം വ്യക്തമാവുക. 

.സെപ്റ്റംബര്‍ ആദ്യവാരത്തോടെ പ്രതിദിനം നാല്‍പ്പതിനായിരം വരെ എത്തിയേക്കാമെന്ന കണക്കുകൂട്ടലുണ്ട്.
 ടിപിആര്‍ ഉയര്‍ന്ന് നില്‍ക്കുമ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം നിലവില്‍ കുറവാണെന്നതാണ് ആശ്വാസം. ഈ മാസം ഉടനീളം പ്രതിദിനം ഇരുപതിനായിരത്തിന് മുകളില്‍ കേസുകളുണ്ടായപ്പോഴും ഐസിയു, വെന്റിലേറ്റര്‍ നിറയുന്ന സാഹചര്യമുണ്ടായില്ല. 


.ഓണത്തിന് ശേഷമുള്ള വ്യാപനം ഉണ്ടായാലും മുതിര്‍ന്നവരിലെ വാക്‌സിനേഷനും താലൂക്കാശുപത്രികളിലടക്കം ഒരുക്കുന്ന വിദഗ്ദചികിത്സാ സംവിധാനങ്ങളും തുണയ്ക്കുമെന്നാണ് പ്രതീക്ഷ. പ്രതീക്ഷിച്ചതിലും കടന്നാലാണ് പ്രതിസന്ധിയാവുക. 


Post a Comment

0 Comments