Latest News
Loading...

കിടങ്ങൂരില്‍ 2 കിലോയോളം കഞ്ചാവുമായി 3 യുവാക്കള്‍ അറസ്റ്റിൽ

ഓണം ലക്ഷ്യമാക്കി കിടങ്ങൂരിലും പരിസരങ്ങളിലും വിൽപ്പനയ്ക്കായി എത്തിച്ച  2 kg യോളം കഞ്ചാവ് കിടങ്ങൂർ പോലീസ് പിടികൂടി.  സംഭവവുമായി ബന്ധപ്പെട്ട് കിടങ്ങൂര്‍ കോളേജിന് സമീപം തട്ടേ കാട്ടിൽ  ശ്രീജിത് ബെന്നി (23), ചേർപ്പുങ്കൽ കല്ലൂർ പള്ളിയ്ക്ക് സമീപം കളരിയ്ക്കൽ  അമൽ (23) സഹോദരന്‍ അതുൽ ( 22 ) എന്നിവരാണ് പിടിയിലായത്. 

.രാത്രി പട്രോളിംഗിനിടയിൽ സംശയം തോന്നി ചോദ്യം ചെയ്യുന്നതിനിടയിൽ 2 പേർ ഓടി രക്ഷപെട്ടതിനെ തുടർന്നാണ് കഞ്ചാവ് സംഘത്തെ പിടികൂടിയത്. 3 പേരെ പിടികൂടി ചോദ്യം ചെയ്തതിൽ വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച ചെറു കഞ്ചാവ് പായ്ക്കറ്റുകളും . ബാഗിലാക്കി ചേർപ്പുങ്കൽ ഭാഗത്തുള്ള ലോഡ്ജ് മുറിയിൽ ഷോൾഡർ ബാഗിൽ സൂക്ഷിച്ച ബാക്കി കഞ്ചാവും കണ്ടെത്തുകയായിരുന്നു. 

.പാലാ ഡിവൈഎസ്പി യുടെ നിർദ്ദേശ പ്രകാരം കിടങ്ങൂർ SHO ബിജു K R, കിടങ്ങൂർ SI കുര്യൻ മാത്യു , റെജി P ജോസഫ് , Asi മഹേഷ് കൃഷ്ണൻ , ഹരിഹരൻ N, സുനിൽകുമാർ M G, സന്തോഷ് KK , ജയചന്ദ്രൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
 ഇവരോടൊപ്പം ഉണ്ടായിരുന്ന പടിഞ്ഞാറ്റിൽ കര പാളയം പനയം ചാലിൽ ജറിൻ P റ്റോം, ഏറ്റുമാനൂർ സ്വദേശിയായ ജോബി എന്നിവർക്ക് വേണ്ടി തിരച്ചിൽ നടത്തി വരികയാണ്.



Post a Comment

0 Comments