Latest News
Loading...

ഖാസിമിനും വേണം 18 കോടി, സംഭാവന നൽകി വിദ്യാത്ഥികൾ മാതൃകയായി

ഈരാറ്റുപേട്ട: കളിയും ചിരിയും നിറഞ്ഞൊരു ജീവിതത്തിനായി, ജീവിതത്തിലേക്ക് തിരിച്ചു വരാൻ നന്മയുള്ള മനസുകളുടെ സഹായം തേടുകയാണ് കണ്ണൂർ ചപ്പാരപ്പടവ് പഞ്ചായത്തിലെ ഒന്നരവയസുകാരൻ മുഹമ്മദ് ഖാസിം. ചപ്പാരപ്പടവ് എം.എ.എച്ച് ആശുപത്രിക്ക് സമീപത്തെ പി.പി.എം ഫാത്തിമത്ത് ഷാക്കിറയുടെ മകനാണ് . 
.സ്പൈനൽ മസ്‌കുലാർ അട്രോഫി എന്ന അപൂർവ്വ രോഗം ബാധിച്ച മുഹമ്മദ് ഖാസിംന്റ ചികിത്സക്കായി ഈരാറ്റുപേട്ട നഗരസഭയിലെ അഞ്ചാം ഡിവിഷനിലെ വിദ്യാത്ഥികളായ രഹന നൗറിൻ, നജുവ ഷഹിൽ, പാർവ്വതി അജീ, റുബയ്യ ഫാത്തിമ എന്നിവർ ചേർന്ന് പണം ശേഖരിച്ച് വാർഡ് കൗൺസിലർ ഫാത്തിമയുടെ ഭർത്താവ് എം.എം. ഷാഹുലിന് കൈമാറി.

.

Post a Comment

0 Comments