Latest News
Loading...

കോട്ടയം ജില്ലയില്‍ 1155 പേര്‍ക്ക് കോവിഡ്


കോട്ടയം ജില്ലയില്‍ 1155 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1148 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴു പേര്‍ രോഗബാധിതരായി. പുതിയതായി 9115 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 12.67 ശതമാനമാണ്. 

രോഗം ബാധിച്ചവരില്‍ 484 പുരുഷന്‍മാരും 509 സ്ത്രീകളും 162 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 180 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

1088 പേര്‍ രോഗമുക്തരായി. 7700 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 238039 പേര്‍ കോവിഡ് ബാധിതരായി. 228547 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 42082 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-88

ഏറ്റുമാനൂര്‍-41

കാഞ്ഞിരപ്പള്ളി-38

രാമപുരം, അയ്മനം-35

പാമ്പാടി-34

പാലാ-33

ചങ്ങനാശേരി-30

അതിരമ്പുഴ, കടപ്ലാമറ്റം-29

മണര്‍കാട്-28

തൃക്കൊടിത്താനം-22

ഈരാറ്റുപേട്ട, മാഞ്ഞൂര്‍, ഭരണങ്ങാനം-21

പുതുപ്പള്ളി, കരൂര്‍, കൂരോപ്പട-20

പാറത്തോട്, പനച്ചിക്കാട്-19

എരുമേലി-18

കടുത്തുരുത്തി, തിടനാട്-17

കങ്ങഴ, ആര്‍പ്പൂക്കര, വാഴപ്പള്ളി, വാഴൂര്‍-16

കുറിച്ചി, മാടപ്പള്ളി-15

കറുകച്ചാല്‍, തലയോലപ്പറമ്പ്, വിജയപുരം, മുത്തോലി, കാണക്കാരി, മീനടം-14

മറവന്തുരുത്ത്, മണിമല, മുണ്ടക്കയം-13

നെടുംകുന്നം-12

മേലുകാവ്, വൈക്കം, വെള്ളാവൂര്‍, തലയാഴം, തലപ്പലം-11

ചെമ്പ്, ചിറക്കടവ്-10


.

.

. പള്ളിക്കത്തോട്, മീനച്ചില്‍, വാകത്താനം, എലിക്കുളം, അയര്‍ക്കുന്നം-9

വെള്ളൂര്‍, മരങ്ങാട്ടുപിള്ളി, ഉദയനാപുരം, തീക്കോയി, ഉഴവൂര്‍, കൊഴുവനാല്‍-8

വെച്ചൂര്‍, മുളക്കുളം, കുറവിലങ്ങാട്, കൂട്ടിക്കല്‍-7

ടി.വിപുരം, പൂഞ്ഞാര്‍ തെക്കേക്കര, തിരുവാര്‍പ്പ്, വെളിയന്നൂര്‍, കുമരകം-6

ഞീഴൂര്‍, കിടങ്ങൂര്‍, അകലക്കുന്നം, പൂഞ്ഞാര്‍, കല്ലറ-5

മൂന്നിലവ്, കടനാട്-4

നീണ്ടൂര്‍, കോരുത്തോട്, പായിപ്പാട്, തലനാട്-3