Latest News
Loading...

കരുതലിൻ്റെ കവചമൊരുക്കി ഡിവൈഎഫ്ഐ യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ


മൂന്നിലവ്:   കോവിഡിന്റെ ദുരിതകാലത്ത് വീണ്ടും മാനവികതയുടെയും കരുതലിൻ്റെയും  കവചമൊരുക്കി മാതൃക ആകുകയാണ് ഡിവൈഎഫ്ഐ, യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ. 
കോവിഡ് മൂലം മരണപ്പെട്ട മൂന്നിലവ് തലയ്ക്കവയൽ മുത്തനാട് വിട്ടീലെ മേരിക്കുട്ടി ജോർജിന്റെ (75)  മൃതദേഹമാണ് കിലോമീറ്ററുകളോളം ചുമന്ന്  പ്രവർത്തകർ ആശുപത്രിയിലെയ്ക്കു മാറ്റിയത്. ഒരാഴ്ച്ചക്ക് മുൻപാണ് മേരികുട്ടിയുടെ കുടുംബഗങ്ങൾക്ക് കോവിഡ് സ്ഥിതികരിച്ചത്. വാർദ്ധക്യാ സഹജമായ അസൂഖകൾ ഉള്ളതിനാൽ മേരി കുട്ടി വീട്ടിൽ സ്വായം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.  

.തിങ്കളാഴ്ച ഉച്ച കഴിഞ്ഞതോടെ  രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മേരിക്കുട്ടിയുടെ ബോധം നഷ്ടപെട്ടിരുന്നു. തുടർന്ന് ബന്ധുക്കൾ സഹായത്തിനായി പഞ്ചായത്തിൽ ബന്ധപെടുകയും പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡിവൈഎഫ്ഐയുടെ ഹെൽപ് ഡെസ്കിൽ വിവരം അറിയുക്കുകയായിരുന്നു. തുടർന്ന് പ്രവർത്തകർ ഏകദേശം രണ്ടു കിലോമീറ്ററോളം ചുമന്നുകൊണ്ട്  റോഡിലുള്ള ആംബുലൻസിൽ എത്തിച്ചുവെങ്കിലും മേരികുട്ടി മരിച്ചിരുന്നു.

.തുടർന്ന്  കോട്ടയം ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് മേരി കുട്ടിക്ക് കോവിഡ് സ്ഥിതികരിച്ചത്. ഡിവൈഎഫ്ഐ പ്രവർത്തകരായ 
എം ആർ സതീഷ് ,ഫിനഹാസ് ഡേവിഡ് , റിൻസ് ബേബി , ജസ്റ്റിൻ  ജോസ് , ഡാരീസ് സെബാസ്റ്റ്യൻ , യൂത്ത് ഫ്രണ്ട് എം പ്രവർത്തകനായ ബിജു മഴുവൻച്ചേരിയിൽ എന്നിവരുടെ നേതൃത്വതിലാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.


Post a Comment

0 Comments