Latest News
Loading...

ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണ പ്രവർത്തനത്തിൽ ഒരു ചുവട് മുൻപിൽ

  
 കേരളത്തിൽ ആദ്യമായി ഒരു പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ  ഭരണങ്ങാനത്ത് ദുരന്ത ലഘുകരണ പ്രവർത്തനത്തിൻ്റെ ഭാഗമായി 36 ഫീറ്റ് ഉയരം വരെ രേഖപ്പെടുത്തിയ വെള്ളപോക്ക  നിരീക്ഷിണ ജലനിരപ്പ് സ്കെയ്യിൽ, മീനച്ചിൽ ആറ്റിൽ വട്ടോളികടവ് പാലത്തിൽ സ്ഥിരമായി വരച്ച് സ്ഥാപിച്ചു.  

കുടാതെ മഴയുടെ അളവ് അറിയാൻ പഞ്ചായത്തിൻ്റെ വിവിധ പ്രദേശത്ത്  മഴ മാപിനി സ്ഥാപിക്കാൻ വേണ്ട നടപടികളും എടുത്തു.   DDMA ചെയർമാൻ കുടി ആയ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം മീനച്ചിൽ നദിസംരക്ഷണ സമിതി മെബർ മനോജ് മണ്ണുർ പഞ്ച: കമ്മിറ്റിക്ക് നൽകിയ നിവേദനത്തേ തുടർന്ന് നടപ്പാക്കിയ പദ്ധതിയുമായി ഭരണങ്ങാനം പഞ്ച: പ്രസിഡൻ്റ് ലിസി സണ്ണി, മെബംർമാർ ആയ റെജി മാത്യു, വിനോദ് വെരാണാനി,  സെക്രട്ടറി സുജിത്ത് മാത്യു. അസി: എൻജിനിയർ അലി നാ,  കില പ്രദേശിക പ്രതിനിധി ബിനു പെരുമന, സേവ് മീനച്ചിലാറ്  പ്രവർത്തകർ ആയ  മനോജ്, സിബി റിജൻസി, ബാബു. ടി.ജി, ജയേഷ് ജോർജ്, ജോൺസൺ പാറൻകുളങ്ങര, രാഹുൽ കിഴക്കെക്കര, ഡേവിസ് പാലാത്ത് , എന്നിവർ സഹകരിച്ചു. 





വെള്ളപൊക്ക സമയത്ത് ജലനിരപ്പ് സ്കെയിൽ ഉള്ളത് പോലിസ് ,റവന്യു തദ്ദേശ സ്വയംഭരണം. ദുരന്തനിവാരണ അ തോറിറ്റികൾക്, പൊതുജനങ്ങൾക്കും വ്യാപരികൾ ക്കും വേണ്ട നിർദേശങ്ങളും മുന്നറിയിപ്പ്കളും നൽകുന്നതിനും വളരെ സഹായകരമാണ്.

Post a Comment

0 Comments