Latest News
Loading...

അപകടാവസ്ഥ ഒഴിവാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് കമ്മിറ്റി

തീക്കോയി : തീക്കോയി - വാഗമൺ റോഡിൽ കാരികാട് ടോപ്പ് ഭാഗത്ത് കരിങ്കൽത്തിട്ടയിൽ നിന്നും പാറകൾ അടർന്ന് വീഴുന്നത് ഒഴിവാക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് കമ്മറ്റി പ്രമേയത്തിലൂടെ ജില്ലാ കളക്ടറോടും പൊതുമരാമത്ത് വകുപ്പ് അധികാരികളോടും ആവശ്യപ്പെട്ടു. 

പൊതുമരാമത്ത് വകുപ്പ് അധീനതയിലുള്ള വാഗമൺ റോഡിന്റെ കാരികാട് ടോപ്പ് ഭാഗത്തുള്ള റോഡിന്റെ സൈഡ് സർക്കാർ ഭൂമി യാണ് . റോഡിന്റെ സൈഡിലുള്ള പാറക്കെട്ടുകളിൽ പല ഭാഗത്തും ചെറിയ മരങ്ങൾ വളർന്നും മറ്റു കാരണങ്ങൾ കൊണ്ടും പാറക്കൂട്ടങ്ങളിൽ വിള്ളലുണ്ടായി വലിയ പാറക്കല്ലുകൾ അടർന്ന് റോഡിൽ പതിക്കുകയാണ്. 


.കഴിഞ്ഞ ദിവസം രാത്രിയിൽ ഒരു വലിയ പാറകഷണം റോഡിൽ വീണിരുന്നു. രാത്രിയിൽ തന്നെ പഞ്ചായത്ത്, ഗതാഗത തടസ്സമുണ്ടാകതെ, കല്ല് റോഡിന്റെ സൈഡിലേക്ക് മാറ്റിയിരുന്നു. PWD ഈ കല്ല് അവിടെ നിന്നും പൊട്ടിച്ചു മാറ്റിയിട്ടില്ല. ശക്തമായ മഴയെത്തുടർന്ന് റോഡിന്റെ പല ഭാഗങ്ങളിലും സംരക്ഷണ ഭിത്തി തകർന്നിട്ടുണ്ട്
റോഡിന് മുകൾ വശത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന പാറക്കൂട്ടങ്ങൾ അടിയന്തരമായി നീക്കം ചെയ്ത് ടൂറിസ്റ്റ് മേഖലയായ വാഗമണ്ണിലേക്കുള്ള ഗതാഗതത്തിന് അപകട ഭീഷണി ഒഴിവാക്കണമെന്ന് ഗ്രാമ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. 


.പ്രസിഡന്റ് കെ.സി ജെയിസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിസന്റ് കവിത രാജീവ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ബിനോയി ജോസഫ് , മോഹനൻകുട്ടപ്പൻ , ജയറാണി തോമസുകുട്ടി , മെംബർമാരായ സിറിൽ റോയി, സിബി രഘുനാഥൻ, മാളു ബി.മുരുകൻ, രതീഷ് PS, മാജി തോമസ്, ദീപാ സജി, അമ്മിണി തോമസ് , നജീമ പരിക്കൊച്ച്, സെക്രട്ടറി സാബുമോൻ കെ , പ്ലാൻ ക്ലാർക്ക് റൗഫ് മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments