Latest News
Loading...

വാഗമൺ റോഡിൻറെ വികസനം യാഥാർഥ്യമാക്കും എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ


തീക്കോയി: ഈരാറ്റുപേട്ട - തീക്കോയി - വാഗമൺ റോഡിൻറെ വികസനം യാഥാർത്ഥ്യമാക്കുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ . തീക്കോയി ഗ്രാമപഞ്ചായത്തിന്റെ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി പഞ്ചായത്ത് കമ്മിറ്റി വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു എംഎൽഎ. 

കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ചെക്ക് ഡാമുകൾ,കാരികാട് top ലെ വാച്ച് ടവർന്റെ പൂർത്തീകരണം , മാർമല- വഴിക്കടവ് പ്രദേശങ്ങളില ടൂറിസം വികസനം കൈവശഭൂമിയുള്ളവർക്ക് പട്ടയം തുടങ്ങിയ വികസന പ്രശ്നങ്ങൾ സമയ ബന്ധിതമായി പൂർത്തീകരിക്കും. കോവിഡ് വാക്സിനേഷൻ, കാലവർഷ കെടുതികൾക്ക് നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങൾ ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തും. 

തീക്കോയി ഗ്രാമ പഞ്ചായത്തിൻറെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും ആരോഗ്യ പ്രവർത്തകരെയും എംഎൽഎ അഭിനന്ദിച്ചു . പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ TPR നിരക്ക് ഏറ്റവും കുറഞ്ഞ ഗ്രാമപഞ്ചായത്താണ് തീക്കോയി .



ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ എത്തിച്ചേർന്ന എംഎൽഎയെ പ്രസിഡൻറ് ,മെമ്പർമാർ, ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻറ് കവിത രാജു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ,ജയറാണി തോമസുകുട്ടി മെമ്പർമാരായ സിറിൽ റോയി,സിബി രഘുനാഥൻ, മാജി തോമസ്,അമ്മിണി തോമസ്,നജീമ പരിക്കൊച്ച് ,സെക്രട്ടറി സാബുമോൻ കെ ,മെഡിക്കൽ ഓഫീസർമാരായ ഡോ. ബിബിരാജ്, ഡോ. പത്മനാഭൻ, ഡോ. സൗമ്യലക്ഷ്മി,വെറ്റിനറി സർജൻ ഡോ. ബിനോയി ജോസഫ്, ICDS സുപ്പർവൈസർ ജ്യോതി എസ് കുമാർ, കൃഷി ഓഫീസർ ഹണി ലിസ ചാക്കോ ,VEO മാരായ അർജുൻ മോഹൻ ,സൗമ്യ, LSGD -AE ഗ്രീഷ്മ കെ ആർ, ഡയറി ഫാം ഇൻസ്ട്രക്ടർ റൊണാൾഡ് വിൽസൺ തുടങ്ങിയവരു മറ്റ് അനുബന്ധ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു .

Post a Comment

0 Comments