Latest News
Loading...

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വിജിലൻസ് പരിശോധന

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വിജിലൻസ് പരിശോധന നടത്തി . ബ്ലോക്ക് പഞ്ചായത്തിന്റെ ദൈനംദിന ചിലവുകളിലും, പദ്ധതി വിഹിതം ചിലവഴിക്കുന്നതിലും അഴിമതി ചൂണ്ടികാട്ടി ബ്ലോക്ക് പഞ്ചായത്ത്‌ അംഗം രമ മോഹൻ വകുപ്പ് മേധാവിക്കും, വിജിലൻസിനും മന്ത്രിക്കും പരാതി നൽകിയിരുന്നു. ഇ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസിന്റെ കോട്ടയം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ബ്ലോക്ക് പഞ്ചായത്തിലെത്തിയത്. രാവിലെ 10 മണിക്ക് ആരംഭിച്ച പരിശോധന വൈകിട്ട് ഏഴു മണിയോടെയാണ് അവസാനിച്ചത്.




Post a Comment

0 Comments