Latest News
Loading...

തരിശ് ഭൂമി കൃഷി ആരംഭിച്ചു

മുത്തോലി ഗ്രാമപഞ്ചായത്തിൽ നാലാം വാർഡിൽ 1.75 ഏക്കർ തരിശ് ഭൂമിയിൽ പച്ചക്കറി കൃഷിക്കുള്ള വിത്തിടീൽ ഉദ്‌ഘാടനം ബഹുമാനപ്പെട്ട മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി മീനാഭവൻ നിർവഹിച്ചു. ഉദ്‌ഘാടന ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി പുഷ്പ ചന്ദ്രൻ, രണ്ടാം വാർഡ് മെമ്പർ ശ്രീമതി ജിജി ജേക്കബ്, SCB  തെക്കുംമുറി ബ്രാഞ്ച് പ്രസിഡന്റ് ശ്രീ റ്റോബിൻ അലക്‌സ്, കൃഷി ഓഫീസർ ശ്രീ സിബി സെബാസ്റ്റ്യൻ, കൃഷി അസിസ്റ്റന്റ് ശ്രീമതി സ്മിത താഹ എന്നിവർ പങ്കെടുത്തു. 


പയർ, പാവൽ പടവലം എന്നീ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. നീതി ഹരി തുണ്ടൻതുരുത്തിയിൽ ഇല്ലം പുലിയന്നൂർ ന്റെ ഉടമസ്ഥതയിലുള്ള 1.75 ഏക്കർ തരിശ് ഭൂമിയിൽ വർഷങ്ങളായി മുത്തോലി കൃഷിഭവനിൽ മാതൃകാപരമായി പച്ചക്കറി കൃഷി ചെയ്യുന്ന കെ.കെ കലാധരൻ കുന്നകൾ ആണ് കൃഷി ചെയ്യുന്നത്.

Post a Comment

0 Comments