Latest News
Loading...

ആറ്റുതീരത്തെ മരംവെട്ടിയത് വിവാദമായി

ഈരാറ്റുപേട്ട നഗരസഭയിൽ മീനച്ചിലാറിന് തീരത്ത് നിന്ന മരം വെട്ടിയത് വിവാദമായി. തടവനാൽ റോഡിൽ ആറ്റുതീരത്ത് നിന്ന പ്ലാവാണ് മുറിച്ചത്. വിവാദമുയർന്നതോടെ റവന്യൂ ഉദ്യോഗസ്ഥരെത്തി സമീപത്തെ മില്ലിൽ കിടന്ന തടി കണ്ടെടുത്തു.

റോഡിന് സ്ഥലം നല്കിയപ്പോൾ തടി ഉൾപ്പെടുത്തിയിരുന്നില്ലെന്നും ആ സ്ഥലം ഉടമയുടേത് ആണെന്നുമാണ് വാർഡ് കൗൺസിലർ പറയുന്നത്. ഇതുപ്രകാരമാണ് തടി മുറിച്ചത്. തടി മുറിക്കാൻ കൗൺസിൽ അനുമതി ഉണ്ടെന്നും പ്രചാരണമുണ്ടായിരുന്നു.

വഴിയ്ക്കുള്ള സ്ഥലമാണ് കൊടുത്തിരുന്നതെന്നും തടി വഴിയ്ക്ക് പുറത്താണെന്നുമാണ് സ്ഥലം ഉടമയും ഉന്നയിക്കുന്നത്. സെക്രട്ടറി സ്ഥലത്തില്ലാത്തതിനാൽ നിജസ്ഥിതി അറിയില്ലെന്നും നാളെ പരിശോധിക്കുമെന്നാണ് നഗരസഭാ ചെയർപേഴ്സൺ വ്യക്തമാക്കിയത്.



അപകടകരമായ മരമല്ലാത്തതിനാൽ തടി മുറിക്കുന്നത് സംബന്ധിച്ച് കൗൺസിലിൽ ചർച്ച ചെയ്തിട്ടില്ല. സി.എം മുഹമ്മദ് കൗൺസിലർ ആയിരുന്ന കാലത്ത് മരം മുറിക്കാൻ ശ്രമം നടന്നത് നാട്ടുകാർ തടഞ്ഞിരുന്നു. ഇതേ തുടർന്ന് അനുമതി ഉണ്ടെന്ന് കാട്ടിയാണ് പകൽ 2 രം മുറിച്ചത്.

ചേന്നാട് കവലയിലെ ഒരു മില്ലിൽ നിന്നും തടി കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാകും വരെ തടി സൂക്ഷിക്കണമെന്നാണ് നി ലവിലെ നിർദേശം.


Post a Comment

0 Comments