Latest News
Loading...

ഈരാറ്റുപേട്ടയിൽ വെട്ടിയ പ്ലാവ് റവന്യൂ പുറംപോക്കിലേത്


ഈരാറ്റുപേട്ട തടവനാൽ റോഡരികിൽ നിന്നും വെട്ടിയ പ്ലാവ് റവന്യൂ പുറംപോക്ക് ഭൂമിയിലേതാണെന്ന് വ്യക്തമായി . സ്വകാര്യ വ്യക്തിയുടെ ഭൂമിയിലുള്ള മരമെന്ന് ചൂണ്ടിക്കാട്ടിയാണ് ശനിയാഴ്ച മരം മുറിച്ചത്. സെക്രട്ടറിയുടെ കത്ത് പ്രകാരമാണ് മരം മുറിച്ചതെങ്കിലും ഇത് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് നേടിയ ഉത്തരവാണെന്ന് ചെയർ പേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ പറഞ്ഞു.


മഴക്കാലത്ത് അപകടകരമായ മരങ്ങൾ മുറിക്കണമെന്ന പൊതുനിർദേശം ഇത്തവണയും സർക്കാരിൽ നിന്നും നഗ രസഭാ സെക്രട്ടറിയ്ക്ക് ലഭിച്ചിരുന്നു. തടവനാലിലെ മരം മുറിക്കണമെന്ന ആവശ്യം നേരത്തെ നിലനിൽക്കുന്നതിനാൽ ഇത് പരിശോധിക്കാൻ ഹെൽത്ത് ഇൻസ്പെക്ടറെ ചുമതലപ്പെടുത്തിയിരുന്നു. എച്ച്.ഐയെ തന്റെ സ്ഥലത്തുള്ള മരമാണെന്ന് സ്ഥലമുടമ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പഴയ ആധാരം കാണിച്ചാണ് തെറ്റിദ്ധാരണ ഉണ്ടായതെന്നും എച്ച് ഐ പറയുന്നു.

സമീപവാസികളും ഭൂമി സ്വകാര്യവ്യക്തിയുടേതെന്ന് അറിയിച്ചത് പ്രകാരം ഹെൽത്ത് ഇൻസ്പെക്ടർ മരം മുറി ക്കാൻ സെക്രട്ടറിയ്ക്ക് റിപ്പോർട്ട് നല്കി. ഇത് പ്രകാരം സെക്രട്ടറി മരം മുറിച്ചുനീക്കാനാവശ്യപ്പെട്ട് കത്ത് നല്കുക യായിരുന്നു. മരം മുറിച്ചതിന് പിന്നാലെ പരാതി എത്തിയതോടെയാണ് സംഭവം വിവാദമായത്.



.തുടർന്ന് നടത്തിയ പരിശോധനയിലാണ് മരം റവന്യൂ പുറംപോക്ക് ഭൂമിയിലാണെന്ന് തെളിഞ്ഞത്. ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചാണ് മരം മുറിക്കാനുള്ള അനുമതി തേടിയതെന്ന് വ്യക്തമായതായി ചെയർപേഴ്സൺ പറഞ്ഞു. വില്ലേജ് അധികാരികളും സ്ഥലം പുറംപോക്കാണെന്ന് സ്ഥിരീകരിച്ചു. മില്ലിൽ കിടക്കുന്ന മരം തഹസിൽദാരെത്തി സീൽ ചെയ്തിട്ടുണ്ട്. സെക്രട്ടറിയോട് സംഭവത്തിൽ വിശദീകരണം തേടിയതായും സുഹ്റ അബ്ദുൽ ഖാദർ പറഞ്ഞു.


Post a Comment

0 Comments