Latest News
Loading...

ടോമി ഇടയോടിയിൽ കേരള കോൺ. (എം)എൽ.ഡി.എഫ് സ്ഥാനാർത്ഥി:

പാലാ: എലിക്കുള0 ഗ്രാമപഞ്ചായത്ത് ഇളംങ്ങുളം 14-ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കേരള കോൺ. (എം) ലെ ടോമി ഇടയോടിയിൽ മത്സരിക്കും. മുൻ ഗ്രാമ പഞ്ചായത്ത് അംഗവും കർഷക യൂണിയൻ ജില്ലാ സെക്രട്ടറിയുമാണ് ടോമി: കേരള കോൺ.(എം) ചെയർമാൻ ജോസ്.കെ.മാണിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന കേരള കോൺ.(എം) പാലാ നിയോജക മണ്ഡലം നേതൃയോഗമാണ് ടോമിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.

.യോഗത്തിൽ സണ്ണി തെക്കേടം, ജോസ് ടോം, പ്രൊഫ.ലോപ്പസ് മാത്യു, ജോസഫ് ചാമക്കാല, സാജൻ തൊടുക,തോമസ് ആൻറണി,തോമസ് കുട്ടി വട്ടയ്ക്കാട്ട് എന്നിവർ സംബന്ധിച്ചു.എൽ.സി.എഫിൽ കഴിഞ്ഞ തവണ ഈ വാർഡ് കേരളാ കോൺ.(എം)നാണ് നൽകിയിരുന്നത്.

.സ്വതന്ത്ര സ്ഥാനാത്ഥിയായി വിജയിച്ച ജോജോ ചീരാംകുഴിയുടെ നിര്യാണത്തെ തുടർന്നാണ് ഈ വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് 'കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ ഡി.എഫ് രണ്ടാംസ്ഥാനത്തും യു.ഡി എഫ് മൂന്നാം സ്ഥാനത്തുമായിരുന്നു. 16 അംഗ ഗ്രാമ പഞ്ചായത്ത് ഭരണം എൽ ഡി.എഫിനാണ്.



Post a Comment

0 Comments