Latest News
Loading...

നഗരസഭയുടെ മൂക്കിന് താഴെയുള്ള പൊതു കക്കൂസ് പ്രവർത്തന ക്ഷമമല്ല

പാലാ: പാലാ നഗര സഭക്ക് സമീപം ഉള്ള ടെമ്പോ സ്റ്റാൻഡിലെ ബാത്‌റൂമിന്റെ വാട്ടർ കണക്ഷൻ പൈപ്പും മീറ്ററും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത് മൂലം നിരവധി സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കും, ടെമ്പോ സ്റ്റാൻഡിലെ ഡ്രൈവേഴ്സീനും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ സ്ഥലമില്ലാതെ വലയുന്നു.കെ എസ്സ് ആർ ടി സി സ്റ്റാൻഡ്, തൊടുപുഴ പോകുന്ന ഭാഗത്തെ ബസ്സ്റ്റാൻഡിലെ യാത്രികർക്കുംപ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുവാൻ നിരവധി ആൾകാർ ഉപയോഗിക്കുന്ന വൃത്തിയുള്ള പാലാ നഗര സഭയിൽ ക്യാഷ് കൊടുക്കാത്ത ഉപയോഗിക്കുന്ന ടോയ്ലറ്റ് ആണിത്.

ഇതിനെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തിൽ നിന്നും ഒരു പരിധിവരെ കാത്ത് സൂക്ഷിച്ചത് ടെമ്പോ ഡ്രൈവേഴ്‌സായിരുന്നു.
നിരവധി ആൾകാർ വാക്കൽ പരാതി മുൻസിപ്പൽ അധികാരികളോട് പറഞ്ഞെങ്കിലും രണ്ട് ആഴ്ചയായിട്ടും തിരിഞ്ഞു നോക്കുന്നില്ല എന്ന് വ്യപാക പരാതിയുണ്ട്. 




വാട്ടർ അതോറിറ്റിയെ അറിയച്ചെങ്കിലും വാട്ടർ കണെക്ഷൻ മീറ്റർ പോയതിനാൽ നഗര സഭ പോലീസിൽ പരാതി കൊടുത്തതിന്റെ പകർപ്പ് കാണിച്ചാൽ വാട്ടർ കണെക്ഷൻ ശരിയാക്കി തരാമെന്ന് വാട്ടർ സപ്ലൈ എഞ്ചിനിയർ നാട്ടുകാരോട് പറയുന്നത്.

നഗര സഭ ചെയർമാനോട്‌ വാക്കൽ പരാതി പറഞ്ഞിട്ടും തിരിഞ്ഞു നോക്കാത്തത് അക്ഷന്തവ്യമായ അനാസ്ഥ ആണ് എന്നും. നിരവധി ആൾക്കാർക്കു സഹായകരമായ ടെമ്പോ സ്റ്റാൻഡിലെ ബാത്‌റൂമിന്റെ വാട്ടർ കണെക്ഷൻ ഉടൻ ശരിയാക്കാൻ അധികാരികളുടെ ഇടപെടൽ ഉണ്ടാവണം ഇല്ലങ്കിൽ നാട്ടുകാരെയും ചേർത്തു പ്രത്യക്ഷ സമര നടപടികളിലേക്കു കടക്കും എന്ന് പൊതു പ്രവർത്തകനായ ടോണി തൈപ്പറമ്പിലും പറഞ്ഞു.....


Post a Comment

0 Comments