Latest News
Loading...

പാലാ സെന്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജിന് ഹരിത കേരളം മിഷന്റെ അംഗീകാരം


പാലാ: പരിസ്ഥിതി പരിപാലനത്തിന്റെ സംസ്കാരം വിദ്യാർത്ഥികൾക്ക് പകർന്നു നൽകുവാനായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ചു കൊണ്ട് ശുചിത്വ - മാലിന്യ -സംസ്കരണം ഭക്ഷ്യ സുരക്ഷ , ജലസുരക്ഷ, ഊർജ്ജ സംരക്ഷണം എന്നീ നാലു മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന പാലാ സെന്റ് ജോസഫ്സ് എഞ്ചിനിയറിംഗ് കോളേജിന് ഹരിതകേരളം മിഷന്റെ സാക്ഷ്യപത്രം ശ്രീ.മാണി സി. കാപ്പൻ കോളേജ് ചെയർമാൻ മോൺ. ഡോ.ജോസഫ് മലേപ്പറമ്പിലിനു നൽകി.


ഹരിത കേരളം മിഷൻ വനമഹോത്സവത്തോടനുബന്ധിച്ച് കോളേജിൽ നടപ്പിലാക്കുന്ന പച്ചത്തുരുത്ത് നിർമ്മാണ ഉദ്ഘാടനവും വൃക്ഷത്തൈ നടീലും എംഎൽഎ നിർവഹിച്ചു . ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലിസി സണ്ണി, ഹരിത ഓഫീസ് പ്രഖ്യാപനം നടത്തി.

കോളേജ് മാനേജർ ഫാ. മാത്യു കോരംകുഴ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ കോളേജ് ചെയർമാൻ മോൺ. ഡോ. ജോസഫ് മലേപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. കോളേജിന് സർക്കാർ നൽകുന്ന അംഗീകാരത്തിനും സഹകരണത്തിനും അദ്ദേഹം നന്ദി അറിയിച്ചു. പ്രസ്തുത സമ്മേളനത്തിൽ അസ്സി. ഫോറസ്റ്റ് കൺസർവേറ്റർ ശ്രീ. ഡോ. പ്രസാദ് ജി , ജില്ലാ കോഡിനേറ്റർ ഹരിത കേരളം മിഷൻ ശ്രീ.പി. രമേശ് , റേഞ്ച് ഫോറസ്റ്റ് ഓഫീസർ , സോഷ്യൽ ഫോറസ്റ്ററി റേഞ്ച് (പൊൻകുന്നം ) ശ്രീ. കെ.വി. രതീഷ് , സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ശ്രീ. ഗണേഷ് പി വാർഡ് മെമ്പർ ശ്രീമതി. ബീന ടോമി,ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ അമ്മു മാത്യു എന്നിവർ കോളേജിന്റെ പ്രവർത്തനമികവിനെ പ്രത്യേകം അഭിനന്ദിക്കുകയും പച്ചത്തുരുത്തിൽ വൃക്ഷത്തൈകൾ നടുകയും ചെയ്തു. 

കോളേജ് പ്രിൻസിപ്പൽ ഡോ. ജെ ഡേവിഡ്, ഹരിതകേരളം കോളേജ് കോഡിനേറ്റർ ഡോക്ടർ കെ ജോർജ്, കോളേജ് ബർസാർ ഫാ. ജോൺ മറ്റമുണ്ടയിൽ എന്നിവർ സന്നിഹിതരായിരുന്നു.

.

Post a Comment

0 Comments