Latest News
Loading...

ബ്ലോക്ക് പഞ്ചായത്ത് കരകൗശല ശില്പശാല

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമീണതലത്തിൽ തൊഴിൽരഹിതരായ കരകൗശല വസ്തുക്കളുടെ നിർമ്മാണ മേഖലയിലുള്ളവരെ കണ്ടെത്തി നൈപുണ്യ വികസനപരിപാടികളിലൂടെ ശാക്തീകരിക്കുന്നതിനും തൊഴിൽ സംരംഭങ്ങൾ നടത്തി ഉപജീവനമാർഗ്ഗങ്ങൾ കണ്ടെത്തുന്നതോടൊപ്പം കൂടുതൽ കരകൗശല കരവിരുതുള്ളവരെക്കൂടി സഹകരിപ്പിച്ചു കൊണ്ട് ടി മേഖലയിൽ ഉള്ളവരുടെ സാമ്പത്തികാഭിവൃത്തി ലക്ഷ്യമിട്ടുകൊണ്ടും വ്യവസായവകുപ്പിന്റെ സഹകരണത്തോടെ ബ്ലോക്ക്തലത്തിൽ കരകൗശല കലാകാരന്മാർക്കുള്ള ഒരു ശില്പശാല 10/07/2021 ശനിയാഴ്ച്ച ഉച്ചയ്ക്ക് 12.30ന് മേലുകാവ് HRDT സെന്ററിൽ സംഘടിപ്പിക്കുന്നു.

കരകൗശല വിരുതുള്ളവരെ കണ്ടെത്തി നൈപുണ്യ വികസനം നൽകുന്നതിനും അവരുടെ ഭാവി പ്രവർത്തനങ്ങൾ വിലയിരുത്തി കൂടുതൽ മികവ് പുലർത്തുന്നവർക്കു പ്രതേക പ്രോത്സാഹന പാക്കേജുകൾ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതികൾ നടപ്പാക്കുന്നതിനും ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ബിന്ദു സെബാസ്റ്റ്യൻ അറിയിച്ചു.


Post a Comment

0 Comments