Latest News
Loading...

സെബാസ്‌റ്റ്യൻ കുളത്തുങ്കലിനെതിരെ ഷോൺ ജോർജ്

പൂഞ്ഞാർ എംഎൽഎയുടെ പഴുക്കാക്കാനം സന്ദർശനം സംബന്ധിച്ച വിവാദത്തിന് അവസാനമാകുന്നില്ല. താൻ പ്രദേശത്ത് പോയത് പൂഞ്ഞാറിൽ പുതിയ കുടി വെള്ള പദ്ധതിയുടെ ഭാഗമായാണെന്ന് എംഎൽഎയുടെ വിശദീകരണക്കുറിപ്പിന് പിന്നാലെ വിശദീകരണത്തിൽ പറയുന്ന പദ്ധതിയുടെ പിന്നില് തട്ടിപ്പാണെന്ന് ആ രോപിച്ച് ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ്ജ് രംഗത്തെത്തി ജലജീവൻ പദ്ധതിയിൽ മുനിസിപ്പാലിറ്റികൾ ഉൾപ്പെടില്ലെന്ന് 'പുത്തനച്ചികൾ' മനസിലാക്കണ മെന്നും ഷോൺ ജോർജ്ജ് തുറന്നടിച്ചു.

ഷോണിന്റെ വിശദീകരണം

220 കോടി രൂപയ്ക്ക് ഡാം പണിതാൽ കിട്ടുന്ന വിഹിതം ഓർത്ത് ആരും സ്വപ്നം കാണേണ്ട .
മലങ്കര ഡാമിൽനിന്നും വെള്ളം എത്തിച്ചു കൊണ്ടുള്ള നീലൂർ (അല്ലെങ്കിൽ രാമപുരം)കുടിവെള്ള പദ്ധതിയുടെ ചില വിശദാംശങ്ങൾ ‘പുത്തനച്ചികൾ’അറിയണം.2012-ൽ കെഎം മാണി ധനകാര്യ മന്ത്രി ആയിരിക്കുമ്പോൾ മലങ്കരയിൽ നിന്നും വെള്ളമെത്തിച്ചു നീലൂർ ടൗണിന്റെ സമീപത്തായി ഒന്നേകാൽ ഏക്കർ സ്ഥലത്തു ജലശുദ്ധീകരണപ്ലാന്റ് സ്ഥാപിച്ചു അവിടെനിന്നും മേലുകാവ്, കടനാട്, രാമപുരം, പഞ്ചായത്തുകളിൽ വെള്ളം എത്തിക്കുന്നതിനുമാണ് ഈ പദ്ധതി വിഭാവനം ചെയ്തിരുന്നത്.

 അതിനു ശേഷം അന്നത്തെ ചീഫ് വിപ്പ് ആയിരുന്ന ശ്രീ പിസി ജോർജിന്റെ ആവശ്യപ്രകാരം അത് മൂന്നിലവ്, തലനാട്, തലപ്പലം, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി ,എന്നീ പഞ്ചായത്തുകളും, ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയും ഉൾപ്പെടുത്തി. അതിനായി ഒന്നാം ഘട്ട പ്രവർത്തങ്ങൾക്ക് 2012 ൽ തന്നെ 65 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. പദ്ധതിയുടെ സർവ്വേ നടപടികൾ പൂർത്തീകരിച്ചു . 


എസ്റ്റിമേറ്റ് തയ്യാറാക്കിയപ്പോൾ അത് 125 കോടി രൂപയായി വർധിച്ചു. ഈ തുകയ്ക്കു കഴിഞ്ഞ സർക്കാരിന്റെ കാലത്തു ഭരണാനുമതി ലഭിക്കാതിരിക്കുകയും 2012 ൽ അനുവദിച്ച 65 കോടി രൂപ ലാപ്സ് ആവുകയും ചെയ്തു. ഈ സാഹചര്യത്തിൽ എം.എൽ.എ മാരായ പിസി ജോർജും, മാണി സി കാപ്പനും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായി നടത്തിയ മീറ്റിംഗിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത പദ്ധതി കേന്ദ്ര പദ്ധതി ആയ ജലജീവൻ മിഷനിൽ ഉൾപെടുത്താൻ തീരുമാനമായി. 

എന്നാൽ ഈ പദ്ധതിയിൽ പഞ്ചായത്തുകൾക് മാത്രമേ പണം ലഭിക്കുകയുള്ളു എന്നത് കൊണ്ട് ഈരാറ്റുപേട്ടക്ക് മാത്രമായി തേവരുപാറയിൽ ടാങ്ക് സ്ഥാപിച്ചു കൊണ്ട് പ്രത്യേക പദ്ധതി തയ്യാറാക്കി എസ്റ്റിമേറ്റ് സഹിതം സർക്കാരിന്റെ മുൻപിൽ സമർപ്പിച്ചിട്ടുണ്ട്. മുൻസിപ്പാലിറ്റിയെ ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപെടുത്താൻ കഴിയില്ല എന്നെങ്കിലും 'പുത്തനച്ചി' മനസിലാക്കണം. 

മലങ്കരയിൽ നിന്നും നീലൂർ വഴി പൈപ്പ് ലൈനിലൂടെ ഈരാറ്റുപേട്ടയിലും പരിസരപ്രദേശങ്ങളിലും വെള്ളമെത്തുന്നതിന് പഴുക്കാക്കാനം ഡാമുമായി എന്ത് ബന്ധമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ വ്യക്തമാക്കണം . പൂഞ്ഞാറിൽ ഏതെങ്കിലും പദ്ധതിക്കായി താങ്കൾക് ജലസ്രോതസ് ആവശ്യമുണ്ടെങ്കിൽ അയൽപക്കത്ത് തെണ്ടാൻ പോകേണ്ട... എന്നെ വിളിച്ചാൽ മതി. 

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ കോട്ടതാവളം അരുവിയിലും ,തീക്കോയി പഞ്ചായത്തിൽ കാരികാടും ആവശ്യത്തിന് ജലസ്രോതസ് ഉണ്ട്‌. പൂഞ്ഞാറിലെ കുടിവെള്ള പദ്ധതിക്ക് പഴുക്കാകാനത്ത് വെള്ളം തപ്പിപ്പോയ അങ്ങയുടെ മഹാമനസ്കതയെ ബഹുമാനിക്കുന്നു. അങ്ങയുടെ മുൻഗാമി ഈ നാട്ടിൽ നടത്താനുദ്ദേശിക്കുന്ന വികസനവും, വികസന കാഴ്ച പാടുകളും അറിയണമെങ്കിൽ , അതിനു വേണ്ടി എന്തൊക്കെ ചെയ്തുവെന്നു ബോധ്യപ്പെടണമെങ്കിൽ അതാതു ഡിപ്പാർട്ട്മെന്റുകളിൽ തിരക്കിയാൽ മതി.ഡാമിന്റെ തുകയായ 220 കോടി രൂപയിൽ നിന്നുള്ള വെട്ടുമേനിയും,റിയൽ എസ്റ്റേറ്റ് താല്പര്യവുമാണ് നിങ്ങളുടെയും നിങ്ങളുടെ നേതാവിന്റെയും ലക്ഷ്യം. പൂഞ്ഞാറിലെ ഏതെങ്കിലും പഞ്ചായത്തിലെ കുടിവെള്ളപദ്ധതി പഴുക്കാക്കാനം ഡാം പദ്ധതിയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്നു തെളിയിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു. "താങ്കളിലെ കച്ചവടക്കാരനെ ഇവിടാർക്കും വലിയ പരിചയമില്ലെങ്കിലും എനിക്ക് നന്നായറിയാം" ഇന്നലെ പൊട്ടിമുളച്ചതല്ല പൂഞ്ഞാറും,പൂഞ്ഞാർ ജനതയുമായിട്ടുള്ള എന്റെ ആത്മബന്ധം ….ഓർമവെച്ച നാൾ മുതൽ എന്റെ മനസിന്റെ അടിത്തട്ടിൽ ഉറച്ചു പോയ വികാരമാണത് ....