Latest News
Loading...

എസ്എഫ് ഐ അവകാശ പത്രിക മാർച്ച് സംഘടിപ്പിച്ചു



 എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി മുഖ്യമന്തിക്ക് സമർപ്പിച്ച അമ്പത്തഞ്ചിന അവകാശങ്ങൾ അംഗീകരിക്കണമെന്ന് ആവിശ്യപ്പെട്ട് അവകാശ പത്രിക മാർച്ച് സംഘടിപ്പിച്ചു. പൂഞ്ഞാർ ഏരിയായിൽ എട്ട് കേന്ദ്രങ്ങളിൽ മാർച്ച് സംഘടിപ്പിച്ചു.  പൂഞ്ഞാർ പനച്ചിക്കപ്പാറ എടിഎം ലൈബ്രറിക്ക് മുൻപിൽ നടത്തിയ  മാർച്ച് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഞ്ജയ്‌ പിജെ ഉദ്‌ഘാടനം ചെയ്തു. 

.സിപിഐ എം ലോക്കൽ സെക്രട്ടറി പികെ ഷിബുകുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെപി മധുകുമാർ , പി എസ് ബാബു , ഡിവൈഎഫ്ഐ മേഖല സെക്രട്ടറി സാം മാത്യു, എസ്എഫ്ഐ ഏരിയ കമ്മിറ്റി അംഗങ്ങളായ സച്ചിൻ ബിനോയ്‌, റിയാസ്,സുരേഷ്, മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു. 

.ഏരിയ പ്രസിഡന്റ്‌ കെബി അഖിൽ അധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ ഷെബിൻ സക്കിർ സ്വാഗതവും, ലോക്കൽ സെക്രട്ടറി നന്ദു എസ് നന്ദിയും പറഞ്ഞു.


Post a Comment

0 Comments