Latest News
Loading...

അരുവിക്കച്ചാൽ വെള്ളച്ചാട്ടം ടൂറിസം പ്രദേശത്ത് സേവനകേന്ദ്രം ആരംഭിച്ചു

ഭൂമികയുടെ നേറ്റീവ് വിമൻസ് കളക്ടീവ് ഗ്രൂപ്പുകളുടെ (NWC) ഭാഗമായി രൂപം കൊടുത്ത നാട്ടുപച്ചയുടെ നേതൃത്വത്തിൽ അരുവിക്കച്ചാൽ വെള്ളച്ചാട്ടം ടൂറിസം പ്രദേശത്ത് സേവനകേന്ദ്രം ആരംഭിച്ചു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് അത്യാലിൽ ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ മിനിമോൾ ബിജു അദ്ധ്യക്ഷത വഹിച്ചു. ഇൻഫാം ദേശീയ ഡയറക്ടർ ഫാ.ജോസഫ് ചെറുകരക്കുന്നേൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഷാജി, പഞ്ചായത്തംഗം പി.ജി. ജനാർദ്ദനൻ, ഭൂമിക സെക്രട്ടറി എബി ഇമ്മാനുവൽ, ഓമന തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.

 പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ടൂറിസം സാധ്യതകളെ വിവിധ തലത്തിലുള്ള പ്രദേശവാസികൾക്ക് വരുമാന ലഭ്യതയ്ക്കായി പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഭൂമിക നാട്ടുപച്ചയ്ക്ക് രൂപം കൊടുത്തത്. പഞ്ചായത്തിലെ ടൂറിസം പ്രദേശങ്ങൾ നവസാമൂഹിക മാധ്യമങ്ങളിലൂടെ പൊതു സമൂഹത്തിന് പരിചയപ്പെടുത്തിയ ചെറുപ്പക്കാരെ ഉൾപ്പെടുത്തി 'പൂഞ്ഞാർ ടൂറിസം പേർസ്പെക്ടീവ്' ന് രൂപം കൊടുക്കുകയാണ് ഭൂമിക. 



അരുവിക്കച്ചാൽ വെള്ളച്ചാട്ടം സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഗ്രാമീണ ഭക്ഷണം മറ്റ് കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ എന്നിവ നാട്ടുപച്ച ലഭ്യമാക്കും.

 സഞ്ചാരികൾക്ക് വസ്ത്രം മാറുന്നതിന് പോർട്ടബിൾ ചേഞ്ചിംഗ് റൂം ക്രമീകരിക്കാനും ഗ്രൂപ്പ് ഉദ്ദേശിക്കുന്നുണ്ട്. ഫോൺ :94964 25319


Post a Comment

0 Comments