Latest News
Loading...

സംഘർഷത്തിൽ വെട്ടേറ്റ് ചികിൽസയിൽ ആയിരുന്നയാൾ മരിച്ചു

മരങ്ങാട്ടുപിള്ളി കണ്ണഞ്ചിറ കോളനിയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ നടന്ന സംഘർഷത്തിൽ വെട്ടേറ്റ് ചികിൽസയിൽ കഴിഞിരുന്ന ആൾ മരിച്ചു. കണ്ണഞ്ചിറ വീട്ടിൽ വർക്കിയുടെ മകൻ ജോസ് എലിയാസ് (അനി 50 ) ആണ് മരിച്ചത് കഴിഞ്ഞ ജൂൺ 26 ന് രാത്രി ആയിരുന്നു സഘർഷം.

.മരിച്ച അനിയുടെ മകൻ അമലുമായി കേസിലെ പ്രതികൾ മരങ്ങാട്ടുപിള്ളി ടൗണിൽ വച്ച് തൊഴിൽ തർക്കം ഉണ്ടായിരുന്നു. തുടർന്ന് വീട്ടിൽ എത്തിയ അമൽ പിതാവ് അനിയും സഹോദരൻ ആൽബി എന്നിവരെയും കുട്ടി പ്രതികളുടെ വീട്ടിൽ എത്തി സംഘർഷം ഉണ്ടാക്കിയിരുന്നു. ഇതിനു ശേഷം അക്രമത്തിൽ പരിക്കേറ്റ പ്രകാശൻ എന്ന തോമസ് ചാക്കോയും സഹോദരൻ സാബു ,അയൽവാസി ടോമി എന്നിവർ ചേർന്ന് അനിയുടെ വീട്ടിൽ എത്തി വാക്കുതർക്കവും സംഘർഷവും ഉണ്ടായി.

ഇതിനിടയിൽ അണ് അനിയുടെ തലക്ക് പിറകിൽ വെട്ടേറ്റത് ,കോട്ടയം മെഡിക്കൽ കോളേജിൽ ഓപ്പറേഷനു ശേഷം ഐസിയുവിൽ കഴിഞിരുന്ന അനിക്ക് അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

.സഘർഷത്തിൽ അനിയുടെ ഭാര്യ ഷൈല ക്കും പരിക്കേറ്റിരുന്നു. 


Post a Comment

0 Comments