Latest News
Loading...

തിരഞ്ഞെടുപ്പ് ജോലിയുടെ ശമ്പളം ലഭിച്ചില്ല പരാതിയുമായി വില്ലേജ് ഓഫീസർമാർ

ഈരാറ്റുപേട്ട : തദ്ദേശ തിരഞ്ഞുപ്പ് ജോലിക്കു ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് പരാതിയുമായി വില്ലേജ് ഓഫീസർമാർ. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായതിന്റെ കീഴിലുള്ള വില്ലേജ് ഓഫിസേഴ്സിനാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെപ്പ് ജോലിയുടെ ശമ്പളം നാളിതുവരെയായിട്ടും ലഭിക്കത്തത്.

.കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചിലവുമായി ബന്ധപ്പെട്ട് 44 ലക്ഷം രൂപയുടെ ബില്ലുകളാണ് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്‌ ജില്ലാ ആസൂത്രണ സമിതിക്ക് നൽകിയത്.ഇതിൽ അടിയന്തര പ്രാധാന്യം നൽകി 30 ലക്ഷം രൂപയുടെ അനുവദിച്ചിരുന്നു . എന്നാൽ ബില്ലുകളിലെ തുകയുടെ പൊരുത്തക്കേടുകൾ കാണിച്ചു ബാക്കി തുക അനുവധിച്ചില്ല.ഇതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് ജോലിയുടെ ശമ്പളം നൽകാതന്നത്തെന്നതാണ് ബിഡിഓ അറിയിച്ചത്. എന്നൽ തിരഞ്ഞെടുപ്പിന്റെ പേരിൽ കൂടുതൽ തുക തട്ടിയെടുക്കുവാൻ ബിഡിഓ നോക്കിയതുകൊണ്ടാണ് ബാക്കി തുക ലഭിക്കാതെയിരിക്കുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്.

.വെള്ളിയാഴ്ച രാവിലേ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്‌ ഓഫിസിലെത്തിയ വില്ലേജ് ഓഫിസേഴ്സ് ബിഡിഓയെ കാണാൻ സാധിക്കാത്തത്തിനെ തുടർന്ന് സ്ഥലത്തെത്തിയ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുകാലിനോട് പരാതി ഉന്നയിച്ചു. തുടർന്ന് ബിഡിഓയെ വിളിച്ച അദ്ദേഹം ശമ്പളം നൽകുവാനാവിശ്യമായ നടപടിക്കൾ എത്രയും വേഗം പൂർത്തീകരികണമെന്ന് നിർദ്ദേശവും നൽകി.


Post a Comment

0 Comments