Latest News
Loading...

കണ്ടാല്‍ മഞ്ഞവര. കയറിയിറങ്ങിയാല്‍ ആകെ കുലുങ്ങും. റമ്പിള്‍ സ്ട്രിപ്പ് വില്ലനാകുന്നു

ഏ​റ്റു​മാ​നൂ​ര്‍-​പൂ​ഞ്ഞാ​ര്‍ ഹൈ​വേ​യി​ല്‍ പാ​ലാ ടൗ​ണ്‍ ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പവും നഗരസഭയുടെ എതിര്‍വശം മഹാറാണി കവലയിലും സ്ഥാപിച്ചിരിക്കുന്ന റമ്പിള്‍ സ്ട്രിപ്പുകള്‍ വാഹനയാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയാവുന്നു.  റോ​ഡ് സേ​ഫ്റ്റി അ​ഥോ​റി​ട്ടി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രമാണ് ഹൈ​വേ​യി​ല്‍  വേ​ഗ​നി​യ​ന്ത്ര​ണ ഹ​മ്പ് സ്ഥാപിച്ചത്.   അപകടം ഒഴിവാക്കാനും വേഗത കുറക്കാനും സ്ഥാപിച്ച ഹമ്പ് ഇപ്പോള്‍ അപകടങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇതിനോടകം രണ്ട് അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ചൊവ്വാഴ്ച ഹ​മ്പി​ല്‍ ക​യ​റി​യ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു. ബൈ​ക്കി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ന്നു കി​ലോ​യോ​ളം മൈ​ദ​മാ​വ് റോ​ഡി​ലാ​കെ നി​ര​ന്നു. പി​ന്നാ​ലെ വാ​ഹ​ന​ങ്ങ​ള്‍ എ​ത്തി​യ​തോ​ടെ മൈ​ദ മീ​റ്റ​റു​ക​ള്‍ ദൂ​ര​ത്തി​ല്‍ പ​ര​ന്നു. തു​ട​ര്‍​ന്ന് മഴ പെ​യ്ത​തോ​ടെ മൈ​ദ പ​ശ രൂ​പ​ത്തി​ലാ​യി. നാ​ട്ടു​കാ​ര്‍ ഫ​യ​ര്‍​ഫോ​ഴ്‌​സി​ൽ അ​റി​യി​ച്ച​തോ​ടെ ഒ​രു യൂ​ണി​റ്റ് വാ​ഹ​ന​വും ജീ​വ​ന​ക്കാ​രു​മെ​ത്തി  ഒ​രു മ​ണി​ക്കൂ​റോ​ളം ക​ഠി​ന​പ​രി​ശ്ര​മം ന​ട​ത്തി​യാ​ണ് മൈ​ദ നീ​ക്കം​ചെ​യ്ത് റോ​ഡ് പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കി​യ​ത്. 

ര​ണ്ടാ​ഴ്ച മു​മ്പ് ഹ​ബി​ല്‍ ക​യ​റി  നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം സ്‌​കൂ​ട്ട​റി​ല്‍ യാ​ത്ര ചെ​യ്ത വ്യാ​പാ​രി​യെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കു പ​റ്റി​യ വ്യാ​പാ​രി ഇ​പ്പോ​ള്‍ എ​ഴു​ന്നേ​ല്‍​ക്കാ​ന്‍ വ​യ്യാ​തെ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്.

 ന​ഗ​ര​ത്തി​ലെ വേ​ഗ​നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഹ​മ്പ് നി​ര്‍​മി​ച്ച​ത്. മ​ഞ്ഞ​വ​ര​ക​ള്‍ പോ​ലെ തോ​ന്നി​ക്കു​ന്ന ആ​റു ലൈ​നു​ക​ള്‍ ചേ​ര്‍​ന്ന​താ​ണ് ഹ​മ്പ്. ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് മ​ഞ്ഞ വ​ര​ക​ളാ​യി മാ​ത്ര​മേ ഹ​മ്പി​നെ കാ​ണാ​ന്‍ ക​ഴി​യു​ന്നു​ള്ളൂ​വെ​ന്നു പ​രാ​തി​യു​ണ്ട്. അ​തി​നാ​ല്‍ വേ​ഗം കു​റ​യ്ക്കാ​തെ ഹ​മ്പി​ല്‍ പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഒ​ന്ന​ര മു​ത​ല്‍ ര​ണ്ട​ര ഇ​ഞ്ച് വ​രെ ക​ട്ടി​യു​ള്ള മ​ഞ്ഞ​വ​ര​ക​ളി​ല്‍ ക​യ​റി കു​ലു​ങ്ങി​ച്ചാ​ടും. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​തു പ​തി​വാ​ണ്. 


.ഹ​മ്പി​ല്‍ ക​യ​റു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വേ​ഗം പെ​ട്ടെ​ന്ന് കു​റ​യ്ക്കു​ന്ന​തോ​ടെ പി​ന്നാ​ലെ​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഇ​ടി​ച്ചും അ​പ​ക​ട​മു​ണ്ടാ​കു​ന്നു​ണ്ട്. ക​ന​ത്ത മ​ഴ​യി​ല്‍ പ്ലാ​സ്റ്റോ​പാ​രീ​സ് മി​ശ്രി​ത​മാ​യ ഹ​മ്പി​ല്‍ പാ​യ​ല്‍ നി​റ​ഞ്ഞ് തെ​ന്ന​ല്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തും വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലെ​ത്തി വ​ലു​പ്പ​മ​റി​യാ​തെ ഹ​മ്പി​ല്‍ ചാ​ടു​ന്ന​തോ​ടെ സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ളെ​ല്ലാം വി​റ‍​യ്ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. അ​ര​നൂ​റ്റാ​ണ്ടോ​ളം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ങ്ങ​ളാ​ണ് ഇ​വി​ടെ​യെ​ല്ലാ​മു​ള്ള​ത്. ചി​ല കെ​ട്ടി​ട​ങ്ങ​ളി​ല്‍ വി​ള്ള​ലു​ക​ള്‍ രൂ​പ​പ്പെ​ട്ട​താ​യും പ​റ​യു​ന്നു. 50 മീ​റ്റ​ര്‍ ചു​റ്റ​ളവി​ല്‍ വ​രെ കു​ലു​ക്കം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

. ഹ​മ്പ് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പാ​ലാ യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ല്‍ വ​ക്ക​ച്ച​ന്‍ മ​റ്റ​ത്തി​ല്‍ എ​ക്‌​സ് എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​തി​നു​മു​ന്പ് അ​ശാ​സ്ത്രീ​യ​മാ​യി സ്ഥാ​പി​ച്ച ഹ​മ്പു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്തു​മ​ന്ത്രി, മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ, പി​ഡ​ബ്ല്യു​ഡി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍, റോ​ഡ് സേ​ഫ്റ്റി ക​മ്മീ​ഷ​ണ​ര്‍, കെ​എ​സ്ടി​പി തു​ട​ങ്ങി​യ​വ​ര്‍​ക്ക് വ്യാ​പാ​രി​ക​ള്‍ പ​രാ​തി ന​ല്‍​കി. 

അ​ശാ​സ്ത്രീ​യ​മാ​യി നി​ര്‍​മി​ച്ച ഹ​മ്പി​നെ​തി​രെ വ്യാ​പാ​രി​ക​ള്‍ ഒ​പ്പി​ട്ട നി​വേ​ദ​നം ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍​ക്കു സ​മ​ര്‍​പ്പി​ച്ചു. യോ​ഗ​ത്തി​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​സി. ജോ​സ​ഫ്, ജോ​സ് ചെ​റു​വ​ള്ളി, ബൈ​ജു കൊ​ല്ലം​പ​റ​മ്പി​ല്‍, ആ​ന്‍റ​ണി കു​റ്റി​യാ​ങ്ക​ൽ, അ​നൂ​പ് ജോ​ര്‍​ജ്, എ​ബി​സ​ണ്‍ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.