Latest News
Loading...

റബ്ബർ സബ്സിഡി പുനരാരംഭിക്കുക

 റബ്ബർ വിലയിടിവിൽ നട്ടം തിരിയുന്ന റബ്ബർ കർഷകർക്ക് ഒരു താങ്ങായിരുന്ന സബ്സിഡി 250 രൂപയാക്കി പുനരാരംഭിക്കണമെന്ന് കർഷക കോൺഗ്രസ് തിടനാട് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കേരളത്തിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്യുന്നത് റബ്ബർ കർഷകരാണ്. 

റബ്ബറിന്റെ സബ്സിഡി പുനരാരംഭിച്ചാൽ 5 ലക്ഷത്തോളം കർഷകർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. യുഡിഫ് സർക്കാർ കൊണ്ടുവന്ന ഈ പദ്ധതി LDF സർക്കാർ അധികാരത്തിൽ എത്തിയാൽ ഘട്ടംഘട്ടമായി ഉയർത്തും എന്നു പറഞ്ഞതല്ലാതെ പഴയ കുടിശിക പോലും കൊടുത്തു തീർക്കാൻ സാധിച്ചിട്ടില്ല.

റബർഷീറ്റ്, ലാറ്റക്സ് എന്നിവയുടെ ഉപയോഗം വർദ്ധിപ്പിക്കാൻ , റബർ അധിഷ്ഠിത വ്യവസായങ്ങൾ തുടങ്ങുകയോ, റബർ വിറ്റുമിൻ ഉപയോഗിച്ച് റബറൈസിഡ് റോഡുകൾ നിർമ്മിക്കുകയോ ചെയ്യണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ച കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് ജേക്കബ് ആഴാത്ത് അഭിപ്രായപ്പെട്ടു.

റബ്ബർ കർഷകരോടുള്ള ഈ അവഗണനക്കെതിരെ തിടനാട് പഞ്ചായത്തിൽ നിന്നും 1500 പേരുടെ ഒപ്പു ശേഖരിച്ച് ധനകാര്യ മന്ത്രിക്കും കൃഷി മന്ത്രിക്കും അയക്കാൻ തീരുമാനിച്ചു.



കർഷക കോൺഗ്രസ് തിടനാട് മണ്ഡലം പ്രസിഡന്റ് റോയി കുര്യൻ തുരുത്തിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വർക്കിച്ചൻ വയം പോത്തനാൽ,മാത്തച്ചൻ വെള്ളൂകുന്നേൽ, സുജാ ബാബു തുണ്ടത്തിൽ, പഞ്ചായത്ത് അംഗം എ. സി.രമേശ്, ഔസേപ്പച്ചൻ കിണറ്റുകര, ജോസുകുട്ടി മുട്ടത്തുകുന്നേൽ, ലിൻസൺ പാറയിൽ, സോണി ഡൊമിനിക്, ജോബിൻ ഒട്ടലാങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments