Latest News
Loading...

പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ 50 മഴമാപിനികള്‍ സ്ഥാപിക്കുന്നു



മീനച്ചിൽ നദീസംരക്ഷണസമിതി നേതൃത്വം നൽകുന്ന സേവ് മീനച്ചിലാർ ഗ്രൂപ്പിന്റെ ജനകീയ മഴ - പുഴ നിരീക്ഷണ പ്രക്രിയയായ മീനച്ചിൽ റിവർ -റെയിൻ മോനിട്ടറിംഗിനെ ( എം.ആർ.ആർ.എം.) പിന്തുണച്ച്  പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് അനുവദിച്ച അൻപത് മഴമാപിനികളുടെ വാർഡുതല കൈമാറ്റത്തിന്റെ ഉത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഷാജി അദ്ധ്യക്ഷത വഹിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പെടുത്തിയാണ് പഞ്ചായത്ത് മഴമാപിനികൾ സ്ഥാപിക്കുന്നത്. 

.ആരോഗ്യ-വിദ്യാഭ്യാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.ജി. ജനാർദ്ദനൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മിനിമോൾ ബിജു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അനിൽകുമാർ മഞ്ഞപ്ലാക്കൽ, സെക്രടറി ആർ രാജീവ് എന്നിവർ പ്രസംഗിച്ചു. മഴമാപിനി നിരീക്ഷകരുടെ ഏകോപനം പഞ്ചായത്ത് തലത്തിൽ നിർവ്വഹിക്കാൻ ഭൂമികയെ ചുമതലപ്പെടുത്തി. രണ്ട് ഗ്രാമപഞ്ചായത്തംഗങ്ങളും മഴമാപിനി വോളണ്ടിയർമാരായി രജിസ്റ്റർ ചെയ്തു. വിദ്യാർത്ഥികളും കർഷകരും കുടുംബശ്രീ പ്രവർത്തകരും കർഷക തൊഴിലാളികളുമടങ്ങുന്നതാണ് പഞ്ചായത്ത് തല മഴമാപിനി നിരീക്ഷണ സന്നദ്ധസേന. 

.എം.ആർ.ആർ.എം. പ്രവർത്തനത്തിന്റെ ഭാഗമായി കൂടുതലായും നീർത്തടങ്ങൾ കേന്ദ്രീകരിച്ചുള്ള മഴമാപിനി വിന്യാസം നടക്കുമ്പോൾ  50 മഴമാപിനികൾ സ്ഥാപിക്കുന്ന പൂഞ്ഞാർ തെക്കേക്കരയിൽ ഉപനീർത്തടങ്ങളും സൂക്ഷ്മ നീർത്തടങ്ങളും നിരീക്ഷണത്തിൽ ഉൾപ്പെടുന്നു എന്ന പ്രത്യേകതയുണ്ട്. സന്നദ്ധപ്രവർത്തകർക്കുള്ള പരിശീലനപരിപാടികൾ ഇനിയുള്ള ദിവസങ്ങളിൽ നടക്കും.


Post a Comment

0 Comments