Latest News
Loading...

തിടനാട് പഞ്ചായത്ത് പ്രസിഡന്റിനെ പെരുംപാമ്പ് കടിച്ചു




തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ്ജിന് പെരുംപാമ്പ് കടിയേറ്റു. ഇന്ന് ഉച്ചയോടെയാണ് സംഭവം.

തിടനാട് തന്നിണ്ണാൽ വാതിലിന് സമീപമാണ് സംഭവമുണ്ടായത്. വഴി യികിൽ കിടന്ന പെരുംപാമ്പിനെ ഫോറസ്റ്റിന് കൈമാറാനായി ചാക്കി ലാക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്.

വിജി ജോർജ്ജിനെ പാലാ താലൂക്ക് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയി. 
Update: മെഡിസിറ്റി ആശുപത്രിയിലേയ്ക്ക് മാറ്റി

പാമ്പിനെ പിന്നീട് പിടികൂടി അഞ്ചാം വാർഡ് മെമ്പറുടെ വീട്ടിലേക്ക് മാറ്റി. ഫോറസ്റ്റ് അധികൃതർ വൈകുന്നേരം എത്തി പാമ്പിനെ കൊണ്ടുപോകും എന്ന് അറിയിച്ചിട്ടുണ്ട്.




Post a Comment

0 Comments