Latest News
Loading...

നഗരസഭയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണം. പ്രൊഫ.സതീശ് ചൊള്ളാനി



ശമ്പളം പോലും നൽകാൻ കഴിയാതെ നട്ടം തിരിയുന്ന നഗരസഭയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെട്ട് പ്രത്യേക ഗ്രാൻ്റ് അനുവദിക്കണമെന്ന്  കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റി  പ്രസിഡൻ്റ് പ്രൊഫ.സതീശ് ചൊള്ളാനി ആവശ്യപ്പെട്ടു.


.മുനിസിപ്പൽ കോമൺ സർവ്വീസിൽ അടിയന്തിരമായി പൊതു സ്ഥലമാറ്റം നടത്തുക, ഭരണപരമായ സൗകര്യം എന്ന പേരിൽ നടത്തുന്ന സ്ഥലമാറ്റം അവസാനിപ്പിക്കുക, നഗരസഭാ ജീവനക്കാരുടെ ശമ്പളവും പെൻഷനും സർക്കാർ ഏറ്റെടുക്കുക, കൃത്യമായി ശമ്പളം നൽകാൻ കഴിയാത്ത നഗരസഭകൾക്ക് സർക്കാർ ഗ്രാൻ്റ് അവദിക്കുക, മെഡിസെപ്പ് നടപ്പാക്കുക,...

.പങ്കാളിത്ത പെൻഷൻ സ്കീം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മുനിസിപ്പൽ & കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ പാലാ നഗരസഭ ഓഫീസ് കവാടത്തിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത്  പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.യൂണിറ്റ് പ്രസിഡൻറ് തോംസൺ അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർ മായാ രാഹുൽ ,ജോളി എം.സി, അനസ് എം.റ്റി, തുടങ്ങിയവർ പ്രസംഗിച്ചു.


Post a Comment

0 Comments