Latest News
Loading...

വിമാനത്താവള ജോലി തട്ടിപ്പ്. പ്രതിയെ കുറവിലങ്ങാട് പോലീസ് കസ്റ്റഡിയിൽ വാങ്ങും

കണ്ണൂർ വിമാനതാവളത്തിൽ ജോലി വാഗ്ധാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ അറസ്റ്റിലായ മുഹമ്മദ് ഒനാസിസ് കുറവിലങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത ജോലി തട്ടിപ് കേസിൽ മൂന്നാം പ്രതി. അമൃത് സറിൽ നിന്ന് കഴിഞ്ഞ ദിവസമാണ് മുഹമ്മദ് ഒനാസിസിനെ ചക്കരയ്ക്കൽ പൊലിസ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിനായി കുറവിലങ്ങാട് പൊലിസ് കസ്റ്റഡിയിൽ വാങ്ങും.

ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് മുഹമ്മദ് ഒനാസിസും സംഘവും ചേർന്ന് പലരിൽ നിന്നായി ലക്ഷകണക്കിന് രൂപാ തട്ടിയെടുത്തുവെന്നാണ് പരാതി. ഇസ്രായേലിൽ ജോലി ചെയ്തിരുന്ന രാമപുരം സ്വദേശികളായ ചിറയിൽ സുനിൽ സ്റ്റീഫൻ , ഭാര്യ സിനി ജോസഫ് എന്നിവരാണ് 2019 ൽ മുഹമ്മദ് ഒനാ സിസിനും സംഘത്തിനുമെതിരെ കോടതിയെ സമീപിച്ചത്.

 കോടതി നിർദ്ദേശപ്രകാരം കുറവിലങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഹർജിക്കാരുടെ ബന്ധുവിന് ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. ജോലി വാഗ്ദാനമറിഞ്ഞ് ബന്ധുവിൻ്റെ സുഹൃത്തുക്കളും വിദേശ ജോലി ആഗ്രഹിച്ച് പണം നൽകാൻ തയ്യാറാവുകയായിരുന്നു. പരാതിക്കാരായ സുനിലിൻ്റെയും ദാര്യ സിനിയുടെയും അക്കൗണ്ടിലൂടെയായിരുന്നു മുഹമ്മദ് ഒ നാസ്സിസിനും സംഘത്തിനും ഉദ്യോഗാർത്ഥികൾ പണം കൈമാറിയത്.



കേസിലെ ഒന്നാം പ്രതി ആലപുഴ ഒറ്റമശേരി സ്വദേശി പനക്കൽ വിദ്യാ ഇമ്മാനുവേലിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ മൂന്നാം പ്രതിയാണ് മുഹമ്മദ് ഒനാസിസ്. ചക്കരയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ നടപടികൾ പൂർത്തിയാക്കി കസ്റ്റഡിയിൽ വാങ്ങാനാണ് കുറവിലങ്ങാട് പൊലീസിൻ്റെ തിരുമാനം.

നാലാം പ്രതിയായ തലശേരി സ്വദേശി അഫ്സിറിനെ പിടികിട്ടിയിട്ടില്ല. പുതിയ പാസ്പോർട്ടുണ്ടാക്കി വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിലാണ് അഫ്സീറെന്നും സൂചനയുണ്ട്. രണ്ടാം പ്രതി സോണിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.


Post a Comment

0 Comments