Latest News
Loading...

എന്നു തുടങ്ങും കെട്ടിടനിർമാണം . ആശങ്കയോടെ വിദ്യാർത്ഥികൾ

പൂഞ്ഞാര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന്റെ പുതിയ മന്ദിര നിര്‍മ്മാണം വൈകുന്നു. പഴയ കെട്ടിടം പൊളിച്ച് നീക്കിയിട്ട് 3 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും പുതിയ മന്ദിരത്തിന് തറക്കല്ലിടാന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. 50 ലക്ഷം രൂപയാണ് കെട്ടിട നിര്‍മ്മാണത്തിനനുവദിച്ചത്.നിര്‍ദ്ദിഷ്ട മന്ദിര നിര്‍മ്മാണ സ്ഥലമിപ്പോള്‍ കാടുപിടിച്ച സ്ഥിതിയിലാണ്.

പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപെടുത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികളാവിഷ്‌ക്കരിച്ച് നടപ്പിലാക്കുമ്പോഴാണ് പണമനുവദിച്ചിട്ട് പോലും പൂഞ്ഞാര്‍ ഗവ.എല്‍.പി.സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം ആരംഭിക്കുവാന്‍ കഴിയാത്തത്. എല്‍.പി.സ്‌കൂളുകളുടെ ചുമതല ഗ്രാമ പഞ്ചായത്തില്‍ നിക്ഷിപ്തമാണെങ്കിലും പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഇക്കാര്യത്തില്‍ മതിയായ താല്പര്യമെടുക്കുന്നില്ലെന്നാണ് ആക്ഷേപം. ഗ്രാമ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ സ്‌കൂളാണിത്. പാഠ്യ പാടോ തര മേഖലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ മുന്നോറോളം വിദ്വാര്‍ത്ഥികളുമുണ്ട്.


2017ല്‍ ആണ് പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് 50 ലക്ഷം രൂപാ അനുവദിച്ചത്. 2018ല്‍ നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിക്കുകയും ചെയ്തു. ആദ്യ ഗഡു പണവും ട്രഷററിയില്‍ എത്തിയെങ്കിലും 3 വര്‍ഷമായി മന്ദിര നിര്‍മ്മാണം ആരംഭിക്കവാന്‍ പോലും കഴിഞ്ഞിട്ടില്ല. ഉത്തരവാദിത്വപെട്ടവരുടെ നിസ്സംഗതക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്.

ലോക് ഡൗണിന് മുന്‍പ് വിദ്യാര്‍ത്ഥികള്‍ ഓഫിസ് മുറികളിലും, വരാന്തകളിലുമൊക്കെയിരുന്നാണ് പഠിച്ചത്. കോവിഡ് ദീഷണിക്ക് ശേഷം സ്‌കൂള്‍ തുറക്കുമ്പോള്‍ ഇനി എവിടെയിരുന്ന് പഠിക്കുമെന്ന ചോദ്യത്തിന് ഉത്തരമില്ല. കളി ഉപകരണങ്ങളും നാശോന്മുഖമായി. 4 വര്‍ഷം മുന്‍പത്തെ എസ്റ്റിമേറ്റ് തുകയായ 50 ലക്ഷത്തിന് ഇന്നത്തെ സാഹര്യത്തില്‍ നിര്‍മ്മാനം പൂര്‍ത്തിയാക്കാനും കഴിയുകയില്ല. പൊതുമരാമത്ത് ബില്‍ഡിംഗ് സ് വിഭാഗത്തിന്നായിരുന്ന് നിര്‍മ്മാണ ചുമതല.കഴിഞ്ഞ വര്‍ഷം വിദ്വാഭ്യാസ മന്ത്രിക്കും സ്‌കൂളധികൃതര്‍ പരാതി നല്‍കിയിരുന്നു.


Post a Comment

0 Comments