Latest News
Loading...

കുറിഞ്ഞി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പിള്ളേരോണ ചടങ്ങുകൾ

ഇന്ന് കർക്കിടകമാസത്തിലെ തിരുവോണമായ പിള്ളേരോണം. കുറിഞ്ഞി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പിള്ളേരോണ ചടങ്ങുകൾ ഭക്തിനിർഭരമായി ആചരിച്ചു. കർക്കിടകമാസത്തിലെ തിരുവോണനാളാണ് പിള്ളേരോണമായി അറിയപെടുന്നത്.

പിള്ളേരോണത്തോടനുബന്ധിച്ച് കുറിഞ്ഞി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന പ്രധാന ചടങ്ങാണ് ഉണ്ണിയൂട്ട്. ഓടക്കുഴൽ ഏന്തിയ അവതാര കൃഷ്ണന്റെ പ്രതിഷ്ഠയുള്ള കേരളത്തിലെ തന്നെ അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് കുറിഞ്ഞി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. 


.12 വയസ്സിൽ താഴെയുള്ള ആൺകുട്ടി കൾക്കായാണ് ഉണ്ണിയൂട്ട് ചടങ്ങ്. പുതിയ വസ്തം ധരിച്ച് ദേഹശുദ്ധി വരുത്തി വഴിപാട് നടത്തുന്നവരെ ക്ഷേത്രത്തിലേക്ക് ആനയിച്ചിരുത്തിയാണ് ഉണ്ണിയൂട്ട് ചടങ്ങുകൾ നടത്തുന്നത്. ഭഗവാന്റെ നിവേദ്യ ചോറും ഉപ്പേരി, പപ്പടം എന്നിവയടക്കം കറികളും പാൽ പായസവുമൊക്കെയടങ്ങിയ സദ്യ തന്നെയാണ് കുട്ടികൾക്ക് ഉണ്ണിയൂട്ട് വഴിപാടായി നൽകുന്നത്.


.കുട്ടികളെ ഭഗവാന്റെ പ്രതിരൂപമായി സങ്കൽപിച്ചാണ് ഉണ്ണിയൂട്ട് ചടങ്ങ് നടത്തുന്നത്. തൃമധുരവും വെണ്ണയും കുട്ടികൾക്ക് വിളമ്പും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ള്ളവർ ചടങ്ങിൽ പങ്കെടുക്കാറുണ്ടാ യിരുന്നെങ്കിലും കോവിഡ് 19 പശ്ചാത്തലത്തിൽ ചടങ്ങ് മാത്രമായാണ് നടനത് . സന്താന സൗഭാഗ്യത്തിനും ഐശ്വര്യത്തിനും ഉത്തമമാണ് ഉണ്ണിയൂട്ട് ചാണ്ട് എന്നാണ് വിശ്വാസം. സന്താന കൃഷ്ണൻ ആണ് ക്ഷേത്രത്തിലെ പ്രതിഷ്ഠസങ്കൽപം.


Post a Comment

0 Comments