Latest News
Loading...

ഈരാറ്റുപേട്ട - പാലാ റോഡ് നവീകരിക്കണം : അഡ്വ. ഷോൺ ജോർജ്


ഈരാറ്റുപേട്ട - പാലാ റോഡ് സമഗ്രമായി നവീകരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു. കേരള ജനപക്ഷം (സെക്കുലർ) പാലാ നിയോജക മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.കോട്ടയം ജില്ലയിലെ ഏറ്റവും തിരക്കേറിയ പാതകളിൽ ഒന്നായ ഈ റോഡ് ശോചനിയാവസ്ഥയിലാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നാല് കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കിയ റോഡിന്റെ നിർമാണം ഉടൻ ആരംഭിക്കണം. 


.ഇതോടൊപ്പം അപകട വളവുകൾ നിവർത്തുന്നതിനും, വെള്ളപ്പൊക്കമുണ്ടാകുമ്പോൾ സ്‌ഥിരമായി വെള്ളം കയറുന്ന സ്‌ഥലങ്ങളായ പനയ്ക്കപ്പാലം, അമ്പാറ, ദീപ്തി, കുന്നേമുറി പാലം, കൊച്ചിടപ്പാടി, ചെത്തിമറ്റം പ്രദേശങ്ങൾ ഉയർത്തി നിർമ്മിക്കുന്നതിന് സമഗ്ര പദ്ധതി തയ്യാറാക്കി തിരക്കേറിയ റോഡ് വീതി കൂട്ടി നവീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.

.നിയോജകമണ്ഡലം പ്രസിഡന്റ് സജി എസ് തെക്കേല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ 
സെബി പറമുണ്ട, ഉമ്മച്ചന്‍ കൂറ്റനാല്‍, പ്രഫ. ജോസഫ് റ്റി ജോസ്, അഡ്വ.ജോർജ് ജോസഫ് കാക്കനാട്, ശ്രീകുമാര്‍ സൂര്യകിരണ്‍, ഇന്ദിര ശിവദാസ്, ബൈജു മണ്ഡപം, പോള്‍ ജോസഫ്, ജോയി പുളിക്കകുന്നേല്‍, അനില്‍ ഇടപ്പാട്ട്, ജോഷി തടിക്കപറബില്‍, റോജോ ചവര്‍നാനി എന്നിവര്‍ പ്രസംഗിച്ചു..


Post a Comment

0 Comments